പ്രതീകാത്മക ചിത്രം
ഖാർഗോൺ: മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നർമദ നദിയുടെ തീരത്ത് ഉപേക്ഷിച്ച നിലയിൽ 343 വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. അയൽജില്ലയായ ഇൻഡോറിലെ റാവു നിയമസഭാ മണ്ഡലത്തിൽപ്പെട്ടവരുടേതാണ് കാർഡുകളെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
നദീതീര ശുചീകരണ പ്രവർത്തനത്തിനിടെയാണ് കാർഡുകൾ കണ്ടെടുക്കുന്നത്. അതേസമയം, സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ രവി നായിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മണ്ഡലേശ്വർ പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. കൂടുതൽ വോട്ടർ ഐഡി കാർഡുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ മുങ്ങൽവിദഗ്ധരെ ഉപയോഗിച്ച് നദിയിൽ തെരച്ചിൽ നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Tags : 343 Voter IDs abandoned Deepika DeepikaNewspaper BreakingNews NewsUpdate 343 Voter IDs found abandoned on the banks