x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ഡ്ജി​യു​ടെ മ​ക​ന് വീ​ണ്ടും ജാ​മ്യം; കാ​റോ​ടി​ച്ച​ത് നൂ​റി​ന് മു​ക​ളി​ൽ, ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: October 26, 2026 01:49 AM IST | Updated: October 26, 2026 01:49 AM IST

ജഡ്ജിയുടെ മകൻ അപകടമുണ്ടാക്കിയ ബെൻസ് കാർ

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ പ്ര​തി​യാ​യ അ​ഡി​ഷ​ണ​ൽ ജ​ഡ്ജി​യു​ടെ മ​ക​ന് ജാ​മ്യം. ജു​വ​നൈ​യി​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് 17കാ​ര​ന് ജാ​മ്യം ല​ഭി​ച്ച​ത്. കു​ടും​ബ​വും നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പൊ​ലി​സ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച 17കാ​ര​നെ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് അ​പ്രി​ഹെ​ൻ​ഡ് ചെ​യ്ത് ജു​വ​നൈ​യി​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ജ​ഡ്ജി​യു​ടെ മ​ക​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​ള​ർ​ന്നു​വീ​ണി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം വാ​ഹ​നാ​പ​ക​ടം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കേ​സി​ൽ പ്ര​തി​യാ​യ 17കാ​ര​ൻ ഓ​ടി​ച്ച കാ​ർ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. 104 കി​ലോ​മീ​റ്റ​ർ സ്പീ​ഡി​ൽ ആ​ണ് കാ​ര്‍ ഓ​ടി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. വേ​ഗ​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ 17കാ​ര​ന്‍റെ മൊ​ബൈ​ലി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags : Crime Cheranalloor Accident Kochi NewsUpdate Headlines

Recent News

Corehub Up