ജയബാലകൃഷ്ണന്‍റെ മക്കളുടെ പ്രതിഷേധം
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച പൊലിസ് നടപടിക്കെതിരെ ജയബാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ പ്രതിഷേധം. ജയബാലകൃഷ്ണന്‍റെ മകളടക്കമുള്ള കുടുംബാംഗങ്ങൾ ചേരാനല്ലൂർ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പതിനേഴുകാരന് യാതൊരുവിധ ഗൗരവവും കാണിക്കാതെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതാണ് കുടുംബത്തെ പ്രതിഷേധത്തിലെത്തിച്ചത്. പ്രതിയുടെ പിതാവായ ജഡ്ജിയുടെ സ്വാധീനത്തിലാണ് പൊലിസ് ഈ നടപടി സ്വീകരിച്ചതെന്നും, ജഡ്ജിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്‍റെ പ്രധാന ആവശ്യം.
ജഡ്ജി തങ്ങളോട് ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്നും ജയബാലകൃഷ്ണന്‍റെ ബന്ധുക്കൾ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
സംഭവത്തിൽ വലിയ ജനരോഷമാണ് ഉയർന്നിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി സിപിഎം, ഡിവൈഎഫ്ഐ, ബിജെപി, യുവമോർച്ച തുടങ്ങിയ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പൊലിസ് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചതെന്നാണ് ആരോപണം.
Tags : CheranalloorRoadAccident Family Protest PoliceStation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash