x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ല്‍ കാ​ഴ്ചാ​പ​രി​മി​തി​യു​ള്ള സ്ത്രീ​ക്കു​നേ​രേ ദേ​ഹോ​പ​ദ്ര​വം: ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 25, 2026 11:35 PM IST | Updated: October 25, 2026 11:35 PM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: ട്രെ​യി​നി​ലെ ഡി​സ​ബി​ലി​റ്റി കോ​ച്ചി​ല്‍ ക​യ​റി കാ​ഴ്ച​പ​രി​മി​തി​യു​ള്ള കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ചെ​യ്ത ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ റെ​യി​ല്‍​വേ പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു.

കു​ട​ക് ഹൊ​സൂ​റി​ലെ അ​യ്യ​പ്പ​യാ​ണ് (23) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ മും​ബൈ​യി​ലേ​ക്കു​ള്ള അ​വ​ധി​ക്കാ​ല സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ആ​ലു​വ​യി​ല്‍ നി​ന്നാ​ണ് സ്ത്രീ​യും മ​ക​നും ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്. ക​ണ്ണൂ​ര്‍ വ​രെ കോ​ച്ചി​ല്‍ മ​റ്റു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

ട്രെ​യി​ന്‍ സ്റ്റേ​ഷ​ന്‍ വി​ട്ട​പ്പോ​ള്‍ പ്ര​തി ഡി​സ​ബി​ലി​റ്റി കോ​ച്ചി​ല്‍ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ച പ്ര​തി സ്ത്രീ​യു​ടെ അ​ടു​ത്തി​രു​ന്ന് ശ​ല്യം തു​ട​ങ്ങി. യു​വാ​വി​നെ ത​ള്ളി​മാ​റ്റി​യി​ട്ടും ദേ​ഹോ​പ​ദ്ര​വം തു​ട​ര്‍​ന്നു. മാ​ന​ഹാ​നി വ​രു​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ത്തി.

കൊ​ല്ലു​മെ​ന്ന് ഭ​യ​ന്ന സ്ത്രീ ​ഒ​ടു​വി​ല്‍ ച​ങ്ങ​ല​വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി​ച്ചു. ട്രെ​യി​ന്‍ നി​ന്ന​തോ​ടെ ഗാ​ര്‍​ഡ് കോ​ച്ചി​ന് സ​മീ​പം എ​ത്തി കാ​ര്യം അ​ന്വേ​ഷി​ച്ചു. സ്ത്രീ ​സം​ഭ​വം വി​വ​രി​ച്ച​പ്പോ​ള്‍ ഗാ​ര്‍​ഡ് കാ​സ​ര്‍​ഗോ​ഡ് സ്റ്റേ​ഷ​നി​ലെ ആ​ര്‍​പി​എ​ഫി​നും റെ​യി​ല്‍​വേ പൊ​ലിസി​നും വി​വ​രം കൈ​മാ​റി. കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​തോ​ടെ അ​ക്ര​മി​യെ പൊ​ലി​സും ആ​ര്‍​പി​എ​ഫും ചേ​ര്‍​ന്ന് കൈ​യോ​ടെ പി​ടി​കൂ​ടി.

Tags : Crime Train Assault Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up