ഉണ്ണികൃഷ്ണന് കിടങ്ങൂരിന് മനോരാജ് പുരസ്കാരം
കൊല്ലം: അന്തരിച്ച കഥാകൃത്ത് കെ.ആര്. മനോരാജിന്റെ സ്മരണാര്‍ഥം സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാഹാര പുരസ്കാരം എഴുത്തുകാരന് ഉണ്ണികൃഷ്ണന് കിടങ്ങൂരിന്റെ ‘പൊന്ത’യ്ക്ക്.
33,333 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം 31ന് വൈകുന്നേരം മൂന്നിനു ചെറായി പള്ളിപ്പുറം കോ ഓപ്പറേറ്റീവ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന് ടി.കെ. ഗംഗാധരന് സമ്മാനിക്കും. സിപ്പി പള്ളിപ്പുറം പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
Tags : Unnikrishnan Kidangoor Deepika DeepikaNewspaper BreakingNews Manoraj Award for Unnikrishnan