അമിത് ഷാ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖാർഗെയുടെ വാക്കുകൾ എല്ലാവിധ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഈ അധിക്ഷേപത്തിന് ജനങ്ങൾ തന്നെ കൃത്യമായ മറുപടി നൽകും. കഴിഞ്ഞ 12 വർഷത്തെ തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം കോൺഗ്രസിനുണ്ടായ കടുത്ത നിരാശയാണ് ഇത്തരമൊരു പരാമർശത്തിന് പിന്നിലെന്നും അമിത് ഷാ ആരോപിച്ചു.
മോദിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ലെന്ന് പറഞ്ഞ അമിത് ഷാ, മുൻപും പ്രധാനമന്ത്രിയുടെ മാതാവിനെ കോൺഗ്രസ് അപമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാൻ വ്യക്തമായ നയമോ പരിപാടികളോ ഇല്ലാത്തതിനാൽ കേവലം അപവാദപ്രചാരണം മാത്രമാണ് ഇപ്പോൾ കോൺഗ്രസിന്റെ കൈയിലുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Tags : NarendraModi AmitShah Congress BJP NewsUpdate Headlines