x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം: ന​ഷ്ട​പ​രി​ഹാ​രം 17.5 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 25, 2026 10:04 PM IST | Updated: October 25, 2026 10:04 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ലം ഉ​ണ്ടാ​കു​ന്ന മ​ര​ണ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം 17.5 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ ന​ൽ​കു​ന്ന തു​ക​യു​ടെ 25 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. പു​തു​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മ​ര​ണ​ത്തി​ന് നി​ല​വി​ലു​ള്ള 14 ല​ക്ഷം രൂ​പ​യെ​ന്ന ന​ഷ്ട​പ​രി​ഹാ​രം 17.5 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു.

പാ​ന്പ്, തേ​നീ​ച്ച, ക​ട​ന്ന​ൽ എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണം മൂ​ല​മു​ള്ള മ​ര​ണ​ത്തി​ന് നാ​ലു ല​ക്ഷ​മെ​ന്ന​ത് അ​ഞ്ചു ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ 40 ശ​ത​മാ​നം മു​ത​ൽ 60 ശ​ത​മാ​നം വ​രെ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ചാ​ൽ ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ര​ണ്ടു ല​ക്ഷം രൂ​പ​യെ​ന്ന​ത് 2.5 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു.60 ശ​ത​മാ​ന​ത്തി​ല​ധി​കം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ചാ​ൽ 3,12,500 രൂ​പ ന​ഷ്ട​പ​രി​ഹാം ന​ൽ​കും.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം പ​രി​ക്കി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ അ​നു​സ​രി​ച്ച് 1,25000 രൂ​പ വ​രെ ല​ഭി​ക്കും. ഒ​രാ​ഴ്ച​യ്ക്ക് മു​ക​ളി​ൽ ആ​ശു​പ​ത്രി​വാ​സം വേ​ണ്ടി​വ​രു​ന്ന ഗു​രു​ത​ര പ​രി​ക്കു​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ സി​എം​ഡി​ആ​ർ​എ​ഫി​ൽ നി​ന്നും അ​നു​വ​ദി​ക്കും.

അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും ദീ​ർ​ഘ​കാ​ലം ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന വ​ർ​ക്കും ചി​കി​ത്സ​യ്ക്കാ​യി വ​ൻ​തു​ക ചെ​ല​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​യ യ​ഥാ​ർ​ഥ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags : Wildlife Attack Death Compensation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up