വഡോദര: ഹർമൻപ്രീത് കൗറും (126) ദീപ്തി ശർമയും (106*) സെഞ്ചുറികളുമായി തകർത്താടിയപ്പോൾ സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്കു വന്പൻ ജയം. വഡോദരയിൽ അരങ്ങേറിയ മത്സരത്തിൽ 121 റൺസിന് ഇന്ത്യ ജയമാഘോഷിച്ചു. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ വന്പൻ ജയമാണിത്. സ്കോർ: ഇന്ത്യ 50 ഓവറിൽ 328/6. സിംബാബ്വെ 48.5 ഓവറിൽ 207.
മോഡെസ്റ്റർ മുപാചിക്വ (49), ചിപൊ മുഗെരി (46) എന്നിവരായിരുന്നു കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സന്ദർശകരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ.
ഹര്മന്-ദീപ്തി
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നിംഗ്സിലെ നാലാം പന്തില്‍തന്നെ സ്മൃതി (0) പുറത്ത്. പിന്നാലെ ഷെഫാലി വര്‍മയും (8) മടങ്ങി. ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ പ്രതിക റാവല്‍ 67 പന്തില്‍ 61 റണ്‍സ് നേടി. ഹര്‍മന്‍പ്രീത് കൗറിനൊപ്പം മൂന്നാം വിക്കറ്റില്‍ 124 റണ്‍സ് സ്കോര്ബോര്ഡി എത്തിച്ചശേഷമാണ് പ്രതിക മടങ്ങിയത്.
തകര്‍പ്പന്‍ ബാറ്റിംഗുമായി ഹര്‍മന്‍പ്രീത് കൗര്‍ ക്രീസ് നിറഞ്ഞു. തേജല്‍ ഹസബ്നിസ് (3) ഇതിനിടെ പുറത്തായി. പിന്നാലെ എത്തിയ ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൗറിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ 300 കടന്നു.
121 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ ഹര്‍മന്‍പ്രീത് കൗര്‍ 126 റണ്‍സ് നേടി. 86 പന്തില്‍ 15 ഫോറിന്റെ അകമ്പടിയോടെ 106 റണ്‍സുമായി ദീപ്തി ശര്‍മ പുറത്താകാതെ നിന്നു. ഇവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 153 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദീപ്തി ശര്‍മയുടെ രണ്ടാം ഏകദിന സെഞ്ചുറിയാണ്.
റിക്കാർഡ്
രാജ്യാന്തര വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നതില്‍ മുന്‍താരം മിതാലി രാജിനെ (ഏഴ്) പിന്തള്ളി ഹര്‍മന്‍പ്രീത് കൗര്‍ രണ്ടാം സ്ഥാനത്തെത്തി. ഹര്‍മന്‍പ്രീത് കൗറിന്റെ എട്ടാം സെഞ്ചുറിയാണ്. 14 സെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെ പേരിലാണു റിക്കാര്‍ഡ്.