x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ​ട്യവും കൗശലവും ജ​നം തി​രി​ച്ച​റി​യും: മു​ഖ്യ​മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 26, 2026 04:15 AM IST | Updated: October 26, 2026 04:15 AM IST

ബാ​​​ല​​​ച​​​ന്ദ്ര​​​ൻ വ​​​ട​​​ക്കേ​​​ട​​​ത്ത് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ൽ​​​പ്പ​​​റ്റ നാ​​​രാ​​​യ​​​ണ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി

തൃ​​​ശൂ​​​ർ: കാ​​​പ​​​ട്യ​​​ങ്ങ​​​ളും കൗ​​​ശ​​​ല​​​വും ജ​​​നം തി​​​രി​​​ച്ച​​​റി​​​യു​​​മെ​​​ന്നും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ട​​​തു ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള ഭ​​​യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ധീ​​​ര​​​നാ​​​യി അ​​​ഭി​​​ന​​​യി​​​ക്കു​​​മെ​​​ങ്കി​​​ലും ത​​​നി​​​ക്ക് ആ ​​​ഭ​​​യ​​​മു​​​ണ്ട്.

തൃ​​​ശൂ​​​രി​​​ൽ ര​​​ണ്ടാ​​​മ​​​ത് ബാ​​​ല​​​ച​​​ന്ദ്ര​​​ൻ വ​​​ട​​​ക്കേ​​​ട​​​ത്ത് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ പി​​​റ​​​കെ പോ​​​കേ​​​ണ്ട​​​വ​​​ര​​​ല്ല. ആ​​​ൾ​​​ക്കൂ​​​ട്ടം തെ​​​റ്റാ​​​യ വ​​​ഴി​​​ക്കു​​​പോ​​​യാ​​​ൽ നേ​​​ർ​​​വ​​​ഴി​​​ക്കെ​​​ത്തി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള​​​യാ​​​ളാ​​​ണു നേ​​​താ​​​വ്. കേ​​​ര​​​ളം മു​​​ഴു​​​വ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ പോ​​​ലെ ഇ​​​ര​​​ന്പി​​​വ​​​ന്നാ​​​ലും ബോ​​​ധ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മാ​​​റി​​​ല്ല. നാ​​​ടി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ വ​​​രു​​​ന്ന​​​വ​​​രോ​​​ടാ​​​ണു ന​​​മ്മു​​​ടെ പോ​​​രാ​​​ട്ടം. അ​​​തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ൽ​​​പ്പ​​​റ്റ നാ​​​രാ​​​യ​​​ണ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ഗീ​​​ത ഗോ​​​പി എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ്ര​​​ശ​​​സ്തി​​​പ​​​ത്രം കൈ​​​മാ​​​റി. മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ചു.

Tags : Chief Minister Deepika DeepikaNewspaper BreakingNews People will recognize the deceit

Recent News

Corehub Up