തൃശൂർ: കാപട്യങ്ങളും കൗശലവും ജനം തിരിച്ചറിയുമെന്നും ജനപ്രതിനിധികൾക്കുവേണ്ടതു ജനങ്ങളോടുള്ള ഭയമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ധീരനായി അഭിനയിക്കുമെങ്കിലും തനിക്ക് ആ ഭയമുണ്ട്.
തൃശൂരിൽ രണ്ടാമത് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനപ്രതിനിധികൾ ആൾക്കൂട്ടത്തിന്റെ പിറകെ പോകേണ്ടവരല്ല. ആൾക്കൂട്ടം തെറ്റായ വഴിക്കുപോയാൽ നേർവഴിക്കെത്തിക്കാൻ ഉത്തരവാദിത്വമുള്ളയാളാണു നേതാവ്. കേരളം മുഴുവൻ അറബിക്കടൽ പോലെ ഇരന്പിവന്നാലും ബോധ്യങ്ങളിൽനിന്നു മാറില്ല. നാടിനെ തകർക്കാൻ വരുന്നവരോടാണു നമ്മുടെ പോരാട്ടം. അതിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന് സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ പുരസ്കാരം സമ്മാനിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷനായി. ഗീത ഗോപി എംഎൽഎ മുഖ്യമന്ത്രിക്കു പ്രശസ്തിപത്രം കൈമാറി. മേയർ ഡോ. നിജി ജസ്റ്റിൻ പൊന്നാടയണിയിച്ചു.