x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​ന്പ​തി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി

വെബ്ഡെസ്ക്
Published: October 26, 2026 03:42 AM IST | Updated: October 26, 2026 04:03 AM IST

നെ​​​ല്ലി​​​യാ​​​ന്പ​​​തി പു​​​ല​​​യം​​​പാ​​​റ കെ​​എ​​​സ്ഇ​​​ബി സ​​​ബ്സ്റ്റേ​​​ഷ​​​നു​​​സ​​​മീ​​​പം ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലെ റോ​​​ഡി​​​ലി​​​റ​​​ങ്ങി​​​യ കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം സി​​​

നെ​​​ല്ലി​​​യാ​​​ന്പ​​​തി: ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം പ​​​തി​​​വാ​​​കു​​​ന്ന​​​തി​​​നി​​​ടെ നെ​​​ല്ലി​​​യാ​​​ന്പ​​​തി​​​യിൽ വീ​​​ണ്ടും കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ട​​​മി​​​റ​​​ങ്ങി.പു​​​ല​​​യം​​​പാ​​​റ ഗ​​​വ. ഓ​​​റ​​​ഞ്ച് ഫാ​​​മി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള കെ​​എ​​​സ്ഇ​​​ബി സ​​​ബ്സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​ത്തെ റോ​​​ഡി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​മ്മ​​​യാ​​​ന​​​യും കു​​​ഞ്ഞു​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം അ​​​ഞ്ചം​​​ഗ കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം എ​​​ത്തി​​​യ​​​ത്.

കെ​​എ​​​സ്ഇ​​​ബി സ​​​ബ്സ്റ്റേ​​​ഷ​​​നു​​​സ​​​മീ​​​പം സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​യി​​​ലാ​​​ണ് ആ​​​ന​​​ക്കൂ​​​ട്ടം റോ​​​ഡി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​തി​​​ഞ്ഞ​​​ത്. ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള റോ​​​ഡി​​​ലൂ​​​ടെ ആ​​​ന​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി എ​​​ത്തി​​​യ​​​ത് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കി.

കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ​​​ക്കും വീ​​​ടു​​​ക​​​ൾ​​​ക്കും മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഓ​​​ഫ് റോ​​​ഡ് യാ​​​ത്ര​​​യ്ക്കി​​​ടെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ പു​​​ലി​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

പു​​​ലി​​​യെ വ​​​ന​​​ത്തി​​​ലേ​​​ക്കു​​​ വി​​​ടു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധം

നെ​​​ന്മാ​​​റ ആ​​​ളു​​​വ​​​ശേ​​​രി മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു കെ​​​ണി​​​വ​​​ച്ചു പി​​​ടി​​​കൂ​​​ടി​​​യ പു​​​ലി​​​യെ വീ​​​ണ്ടും നെ​​​ല്ലി​​​യാ​​​ന്പ​​​തി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ണ്. പി​​​ടി​​​കൂ​​​ടു​​​ന്ന പു​​​ലി​​​ക​​​ളെ​​​യും മ​​​റ്റ് അ​​​പ​​​ക​​​ട​​​കാ​​​രി​​​ക​​​ളാ​​​യ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ​​​യും വീ​​​ണ്ടും വ​​​ന​​​ത്തി​​​ൽ തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്നു നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു.

ഈ ​​​മൃ​​​ഗ​​​ങ്ങ​​​ൾ വീ​​​ണ്ടും ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​യി​​​ലേ​​​ക്കു ത​​​ന്നെ എ​​​ത്തു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ വാ​​​ദം. മ​​​നു​​​ഷ്യ​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് നി​​​ര​​​ന്ത​​​രം ഇ​​​റ​​​ങ്ങു​​​ന്ന പു​​​ലി​​​ക​​​ളെ​​​യും അ​​​പ​​​ക​​​ട​​​കാ​​​രി​​​ക​​​ളാ​​​യ മ​​​റ്റു വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ​​​യും മൃ​​​ഗ​​​ശാ​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഷെ​​​ൽ​​​ട്ട​​​റു​​​ക​​​ളി​​​ൽ പാ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Tags : wild elephants Deepika DeepikaNewspaper BreakingNews NewsUpdate entered a inhabited area in Nelliampathi

Recent News

Corehub Up