Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephants

Malappuram

കൊ​ല​വി​ളി​യു​മാ​യി കാ​ട്ടാ​ന​ക​ൾ; ന​ട​പ​ടി​യെ​ടു​ക്കാ​തെ വ​നംവ​കു​പ്പ്

നി​ല​ന്പൂ​ർ:​ ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ കാ​ടു ക​യ​റ്റാ​തെ വ​നംവ​കു​പ്പ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ച് കാ​ട്ടാ​ന​ക​ൾ. പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ൽനി​ന്ന് തീ​റ്റ​യും വെ​ള്ള​വും തേ​ടി ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന എ​ട​ക്കോ​ട്, പൊ​ക്കോ​ട്, കാ​ന​കു​ത്ത് ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ള്ള കാ​ട്ടാ​ന​ക​ളെ കാ​ടു ക​യ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​തെ വ​നം​വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഭീ​തി വി​ത​ച്ച് കാ​ട്ടാ​ന​ക​ൾ നി​ല​യു​റ​പ്പി​ക്കാ​ൻ കാ​ര​ണം.

നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ൽ യോ​ഗം ചേ​രു​ക​യും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ ഉ​ട​ൻ പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടു​മെ​ന്ന് പ​റ​ഞ്ഞ​ത​ല്ലാ​തെ കാ​ര്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ്, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സു​രേ​ഷ് ഉ​ൾ​പ്പെ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന വ​ന​ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ക​യും പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ ഗേ​റ്റു​ക​ളും മ​തി​ലു​ക​ളും ത​ക​ർ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ക​രി​ന്പു​ഴ, പാ​ത്തി​പ്പാ​റ, കോ​വി​ല​ക​ത്തു​മു​റി, ആ​ശു​പ​ത്രി​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി​പൊ​ട്ടി, മൈ​ലാ​ടി, പെ​രു​ന്പ​ത്തൂ​ർ, ആ​ലോ​ടി, പെ​രു​വ​ന്പാ​ടം, മൂ​ലേ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ലും ഭീ​തി വി​ത​ക്കു​ന്ന​ത് പ​ന്തീ​രാ​യി​രം വ​ന​ത്തി​ൽനി​ന്നി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളാ​ണ്.

വ​നം​വ​കു​പ്പും എം​എ​ൽ​എ​മാ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് മ​ന്ത്രി​യും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സോ​ളാ​ർ വൈ​ദ്യു​ത വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. പെ​രു​വ​ന്പാ​ട​ത്ത് പ​ട്ടാ​പ്പ​ക​ൽ മു​തു​വാ​ൻ ആ​ദി​വാ​സി ന​ഗ​റി​ലെ ഗി​രീ​ഷി (53)നാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ടു​വി​ൽ പ​രി​ക്കേ​റ്റ​ത്.

District News

ജില്ലയിൽ വിവിധ പ്രദേശങ്ങളില്‌ കാട്ടാനയുടെ വിളയാട്ടം

വ​ന്യ​മൃ​ഗ​ശ​ല്യം: വ​നംവ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്നി​ല്ലെ​ന്ന് വി​മ​ര്‍​ശ​നം
പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നാ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ന് ഫ​ല​പ്ര​ദ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ വ​നം വ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും വീ​ഴ്ച വ​രു​ത്തു​ന്നു​വെ​ന്ന് വി​മ​ര്‍​ശ​നം. കാ​ട്ടാ​ന, മാ​ന്‍, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ കൃ​ഷി​യി​ട​ങ്ങ​ള്‍ സ്ഥി​രം മേ​ച്ചി​ല്‍​പ്പു​റ​മാ​ക്കി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടും വ​നം ഉ​ദ്യോ​ഗ​സ്ഥ​രും എം​എ​ല്‍​എ​മാ​ര​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍ പ​റ​യു​ന്നു.

വ​യ​നാ​ട​ന്‍ വ​ന​ങ്ങ​ളി​ലേ​തി​നു​പു​റ​മേ ക​ര്‍​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ര​ഹോ​ള ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കാ​ട്ടാ​ന​ക​ളും ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ചെ​ത​ല​യം, കു​റി​ച്യാ​ട് വ​ന​മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് പ്ര​തി​രോ​ധ​ക്കി​ട​ങ്ങും വേ​ലി​യും ത​ക​ര്‍​ത്താ​ണ് ആ​ന​ക​ള്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്.
ക​ബ​നി ന​ദി താ​ണ്ടി​യാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ആ​ന​ക​ളു​ടെ വ​ര​വ്. ശി​വ​പു​രം, ചാ​മ​പ്പാ​റ, കൊ​ള​വ​ള്ളി, മ​ര​കാ​വ്, വേ​ലി​യ​മ്പം, ഭൂ​ദാ​നം, മൂ​ഴി​മ​ല, ക​ണ്ടാ​മ​ല, പാ​ക്കം ദാ​സ​ന​ക്ക​ര, ചേ​കാ​ടി, മ​ര​ക്ക​ട​വ്, കൃ​ഗ​ന്നു​ര്‍, പാ​ള​ക്കൊ​ല്ലി, ചീ​യ​മ്പം 73. ഇ​ങ്ങ​നെ നീ​ളു​ക​യാ​ണ് ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യം ക​ല​ശ​ലാ​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ശി​വ​പു​രം, ചാ​മ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ വ​ലി​യ തോ​തി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​ത്.

പു​ല്‍​പ്പ​ള്ളി​ക്ക​ടു​ത്ത പാ​ള​ക്കൊ​ല്ലി വ​നാ​തി​ര്‍​ത്തി​യി​ല്‍ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച ഗേ​റ്റ് ത​ക​ര്‍​ന്നി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടും ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല.
വ​നാ​തി​ര്‍​ത്തി​ക​ളി​ലെ ഇ​ടി​ഞ്ഞ ട്ര​ഞ്ചു​ക​ള്‍ പ​ലേ​ട​ത്തും അ​തേ​പ​ടി കി​ട​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ള്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചേ​രു​ന്ന യോ​ഗ​ങ്ങ​ളി​ല്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന ഉ​റ​പ്പു​ക​ളും വെ​റു​തേ​യാ​കു​ക​യാ​ണ്. വ​ന്യ​ജീ​വി​ക​ളി​ല്‍​നി​ന്നു ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ വ​ന​സേ​ന​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​നി​യെ​ങ്കി​ലും ഉ​ത്സാ​ഹം കാ​ട്ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ര്‍​ഡ് മാ​ന്‍​കു​ന്ന് പ​ത്താം ന​മ്പ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ എ​ത്തി​യ കാ​ട്ടാ​ന പ്ര​ദേ​ശ​ത്തു​കാ​ര​നാ​യ കു​ള​ത്തി​ങ്ങ​ല്‍ ഹം​സ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ വാ​ഴ​ത്തോ​ട്ടം പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ച്ചു. വീ​ടു​ക​ള്‍​ക്ക് സ​മീ​പം ആ​ന​യെ​ത്തി​യ​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ആ​ന​യു​ടെ സാ​ന്നി​ധ്യം ഭ​യ​ന്ന് രാ​ത്രി വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്. ചെ​മ്പ്ര വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് തീ​റ്റ തേ​ടി​യാ​ണ് ആ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​ട്ടാ​ന​ക​ള്‍ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​ന്‍ വ​നം വ​കു​പ്പി​ന്‍റെ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും ആ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.

കാ​ട്ടാ​ന ശ​ല്യം ഇ​ല്ലാ​തി​രു​ന്ന മേ​ഖ​ല​യി​ലേ​ക്കാ​ണി​പ്പോ​ള്‍ ആ​ന​ക​ളെ​ത്തു​ന്ന​ത്. ഇ​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​രി​ക്കു​ന്ന​ത്. കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി കൂ​ടി​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ല്‍ ക​യ​റ്റി​വി​ടാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചാം ദി​വ​സ​വും ആ​റ​ളം ടൗ​ണി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ നി​ന്ന് ഏ​റെ അ​ക​ലെ​യു​ള്ള ആ​റ​ളം ടൗ​ൺ മേ​ഖ​ല​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചാം ദി​വ​സ​വും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം വി​ത​ച്ചു. വ​ന​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ടൗ​ൺ പ്ര​ദേ​ശ​ത്തേ​ക്ക് കാ​ട്ടാ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി എ​ത്തു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

ആ​റ​ളം​ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ളാ​ണു ബാ​വ​ലി പു​ഴ ക​ട​ന്ന് ഇ​പ്പോ​ൾ സ്ഥി​ര​മാ​യി ആ​റ​ളം ടൗ​ൺ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക​ൾ പോ​ലും ഫ​ല​പ്ര​ദ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന് കാ​ട്ടാ​ന​ക​ളാ​ണ് ആ​റ​ളം ടൗ​ൺ പ്ര​ദേ​ശ​ത്തെ​ത്തി​യ​ത്. കാ​രാ​യി വി​ജ​യ​ൻ, പൂ​ക്കോ​ത്ത് റ​ഫീ​ക്ക്, കെ.​വി. സ​ലീം, കെ.​വി. സ​ജീ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്തു​ള്ള തെ​ങ്ങു​ക​ളും വാ​ഴ​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. വീ​ടി​നു സ​മീ​പം കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ഴ്ച ജ​നാ​ല​യി​ലൂ​ടെ നോ​ക്കി നി​ൽ​ക്കാ​ൻ മാ​ത്ര​മാ​ണ് താ​മ​സ​ക്കാ​ർ​ക്ക് ക​ഴി​യു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

തു​ട​ർ​ച്ച​യാ​യ കാ​ട്ടാ​ന​ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യോ​ടെ​യാ​ണു ക​ഴി​യു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

 

 

 

 

District News

കാ​ട്ടാ​ന​ക​ളെ ഇ​നി ജ​ന​കീ​യ പ്ര​തി​രോ​ധസേ​ന തു​ര​ത്തും

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ​യും ചാ​ലി​യാ​റി​ലെ​യും കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി വ​നംവ​കു​പ്പ്. നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തി​രി​ച്ച് വി​ടാ​ൻ പ്ര​ത്യേ​ക സേ​ന രൂ​പീ​ക​രി​ക്കും.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും കാ​ട്ടാ​നശ​ല്യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ്കു​മാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പൊ​ക്കോ​ട് റി​സ​ർ​വി​ൽനി​ന്ന് പ​ന്തീ​രാ​യി​രം മ​ല​വാ​ര​ത്തി​ലേ​ക്ക് കാ​ട്ടാ​നക​ളെ തി​രി​ച്ചു​വി​ടാ​ൻ പ്ര​ത്യേ​ക സേ​ന രൂ​പീ​ക​രി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ വേ​ഗ​ത്തി​ൽ പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

30 അംഗ ടീം

വ​ന​പാ​ല​ക​രും ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വ​ന​മേ​ഖ​ല​യെ​ക്കു​റി​ച്ച് അ​റി​യു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും സേ​ന രൂ​പീ​ക​രി​ക്കു​ക. ടീ​മി​ന് വ​നം വ​കു​പ്പ് പ്ര​ത്യേ​ക യൂ​ണി​ഫോ​മും പ​രി​ശീ​ല​ന​വും ന​ൽ​കും.
സേ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ ലി​സ്റ്റ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഡി​എ​ഫ്ഒയ്​ക്ക് കൈ​മാ​റും. ആ​ന​ക​ൾ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള വ​ന​ഭാ​ഗ​ങ്ങ​ൾ, സ​ഞ്ചാ​ര​പാ​ത​ക​ൾ എ​ന്നി​വ റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​രി​ക്ഷി​ക്കും. അ​തി​നുശേ​ഷം കാ​ടു​ക​യ​റ്റാ​നു​ള്ള ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തും.

ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കും. കാ​ഞ്ഞി​ര​പു​ഴ, അ​ക​ന്പാ​ടം, വ​ള്ളു​വ​ശേ​രി പ​ന​യം​കോ​ട് വ​നം സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​തി​നാ​യി മു​ന്നൊ​രു​ക്കം ന​ട​ത്തും.
നേ​ര​ത്തേ കാ​ടു​ക​യ​റ്റി​യ കാ​ട്ടാ​ന​ക​ൾ പി​ന്നീ​ട് കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള വ​നഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കു​റി ഏ​റെ ജാ​ഗ്ര​ത​യോ​ടെ​യാ​കും കാ​ട്ടാ​ന​ക​ളെ കാ​ടുക​യ​റ്റു​ക.

ഫെ​ൻ​സിം​ഗ് കാ​ര്യ​ക്ഷ​മമാ​ക്ക​ണം

കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തി​രി​ച്ച് വി​ടു​ന്ന​തോ​ടൊ​പ്പം വ​നാ​തി​ർ​ത്തി​യി​ൽ ഫെ​ൻ​സിം​ഗ് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നു.

സഹകരണം അനിവാര്യം

കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇതിനായി ഫണ്ട് ആവശ്യമാണെന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ്കു​മാ​ർ, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നു​ശ്രീ, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ എം.​എ​ൻ. ഷം​നാ​സ്, നി​ല​ന്പൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് പി. ​വി​മ​ൽ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കാ​ട്ടാ​നശ​ല്യം രൂ​ക്ഷ​മാ​യ ഡി​വി​ഷ​നു​ക​ളി​ലെ കൗ​ണ്‍​സി​ല​ർ​മാ​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ സി​ദീ​ഖ് നാ​ല​ക​ത്ത്, ജേ​ക്ക​ബ് എ​ള​ന്പി​ലാ​ക്കാ​ട്, തോ​ണി​യി​ൽ സു​രേ​ഷ്, നാ​ല​ക​ത്ത് ഹൈ​ദ​രാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​രു​വ​ന്പാ​ട​ത്തെ ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ​യും കാ​ടുക​യ​റ്റ​ണ​മെ​ന്ന് വാ​ർ​ഡ് അം​ഗം അ​ച്ചാ​മ്മ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

District News

ത​ല​ചാ​യ്ക്കാ​ൻ സു​ര​ക്ഷി​ത ഭ​വ​ന​മി​ല്ലാ​തെ കാ​ട്ടാ​ന​ഭീ​തി​യി​ൽ രാ​ജ​നും കു​ടും​ബ​വും

വൈ​ത്തി​രി: സു​ഗ​ന്ധ​ഗി​രി​യി​ൽ കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ രാ​ജ​നും ഭാ​ര്യ മാ​ധ​വി​യും മ​ക്ക​ളാ​യ മേ​രി, അ​ർ​ജു​ൻ, സോ​മ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ഞ്ചം​ഗ കു​ടും​ബം ക​ഴി​യു​ന്ന​ത് കാ​റ്റി​ലും മ​ഴ​യി​ലും ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന ഒ​രു ചെ​റി​യ കൂ​ര​യി​ലാ​ണ്.

കീ​റി​പ്പ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ​കൊ​ണ്ട് വ​ശ​ങ്ങ​ളും മേ​ൽ​ക്കൂ​ര​യും മ​റ​ച്ചു​ണ്ടാ​ക്കി​യ ഈ ​കു​ടി​ലി​ലാ​ണ് ഇ​വ​ർ ദി​ന​രാ​ത്ര​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ കാ​ര​ണം സ്ഥി​ര​മാ​യി ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഈ ​കു​ടും​ബം. ജീ​വി​ത​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്കും മ​രു​ന്നു​ക​ൾ വാ​ങ്ങാ​നാ​യി തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രു​ന്നു.

ഇ​ന്ദി​രാ​ഗാ​ന്ധി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​വി​ടു​ത്തെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി 500 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി ഒ​രു​മി​ച്ച് അ​നു​വ​ദി​ച്ച​താ​യി​രു​ന്നു. ദ​ശാ​ബ്ദ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​വ​ർ​ക്ക് പ​ട്ട​യം ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ മ​ണ്ണ് വി​ൽ​ക്കാ​നോ നി​കു​തി അ​ട​ക്കാ​നോ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വം കാ​ര​ണം സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​നും ഇ​വ​ർ​ക്ക് ക​ഴി​യാ​തെ പോ​കു​ന്നു. ഇ​തി​നു​പു​റ​മേ​യാ​ണ് ഭീ​തി​പ്പെ​ടു​ത്തു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം.

വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കാ​ട്ടാ​ന​യും ക​ടു​വ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യി​ലു​മാ​ണ്. ഇ​നി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്നും ത​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ട്ട​യ​വും ഉ​റ​പ്പു​ള്ളൊ​രു വീ​ടും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സു​ഗ​ന്ധ​ഗി​രി​യി​ലെ ഈ ​പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം

വെ​ള്ള​റ​ട: കേ​ര​ള ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്നെ​ന്ന് ആ​രോ​പ​ണം. ക​ഴി​ഞ്ഞ​ദി​വ​സം നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ള്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു സ​മീ​പ​ത്തു​കൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളാ​യ പ​ത്തു​കാ​ണി, പേ​ണു മ​ല​നി​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. പേ​ണു പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ന്‍ സ​ണ്ണി​യു​ടെ റ​ബ​ര്‍ തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റി​യ ആ​ന​ക്കൂ​ട്ടം തെ​ങ്ങു​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ചു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ളി​യ​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട​രു​തെ​ന്ന് ക​ര്‍​ഷ​ക​നു മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നു ക​ര്‍​ഷ​ക​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

കൂ​ടാ​തെ, പേ​ണു പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത വേ​ലി​യും ആ​ന​ക​ള്‍ ത​ക​ര്‍​ത്തി​ട്ടു​ണ്ട്. പ​ത്തു​കാ​ണി പ്ര​ദേ​ശ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​യാ​ന്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ര​ണ്ടു​മാ​സം​മു​മ്പു ന​ട​ന്ന വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ല്‍ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ര്‍​ച്ച​യാ​യി വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ അ​മ്പൂ​രി ഉ​ന്ന​തി പ്ര​ദേ​ശ​ങ്ങ​ള്‍, ഗ​ണ​പ​തി​ക്ക​ല്ല്, കോ​മ്പ്രം തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്. കേ​ര​ള-​ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യു​ള്ള പെ​ട്രോ​ളിം​ഗു​ക​ള്‍ ശ​ക്ത​മാ​ക്കി​യാ​ല്‍ മാ​ത്ര​മേ ആ​ന​യു​ടെ ക​ട​ന്നു​വ​ര​വ് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

District News

റെ​യി​ല്‍ വേ​ലി ത​ക​ര്‍​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​ നശിപ്പിച്ചു

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: വ​നാ​തി​ര്‍​ത്തി​യി​ലെ റെ​യി​ല്‍ ഫെ​ന്‍​സിം​ഗ് ത​ക​ര്‍​ത്ത് ക​ഴി​ഞ്ഞ രാ​ത്രി മൂ​ട​ക്കൊ​ല്ലി, കൂ​ട​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ വ​ന്‍ തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ​ത്. കു​ന്നേ​ല്‍​ഷി​ബി,ഇ​രു​മ്പു​കു​ത്തി​യി​ല്‍ രാ​ജ​പ്പ​ന്‍, കു​രി​ക്കാ​ട്ടി​ല്‍ ര​ഘു, പേ​പ്പാ​തി​യി​ല്‍​ര​വി, നി​ര​പ്പേ​ല്‍​ശ​ശി,ക​രി​ക്കു​ള​ത്ത്അ​ജീ​ഷ്എ​ന്നി​വ​രു​ടെ​വാ​ഴ, കാ​പ്പി, കു​രു​മു​ള​ക്,ക​മു​ക്, തെ​ങ്ങ് കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വ​നാ​തി​ര്‍​ത്തി​യി​ല്‍ ആ​ന​ക്കു​ഴി,മ​ണ്ണു​ണ്ടി,അ​യ്‌​നി​ത്ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ന​ക​ള്‍ റെ​യി​ല്‍​വേ​ലി ത​ക​ര്‍​ത്തു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് മൂ​ട​ക്കൊ​ല്ലി വ​നാ​തി​ര്‍​ത്തി​ല്‍ റെ​യി​ല്‍​വേ​ലി സ്ഥാ​പി​ച്ച​ത്. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം പ​ല​യി​ട​ത്തും വേ​ലി ത​ക​ര്‍​ന്നി​രു​ന്നു. വെ​ല്‍​ഡ് ചെ​യ​ത് യോ​ജി​പ്പി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​ല​പ്പോ​ഴും വേ​ലി​ഫ​ലം ചെ​യ്യാ​ത്ത സ്ഥി​തി സം​ജാ​ത​മാ​ക്കി​യി​രു​ന്നു. മൂ​ട​ക്കൊ​ല്ലി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന ആ​ന​ക​ള്‍ ഒ​ച്ച​യി​ട്ടും മ​റ്റും തു​ര​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കാ​ന്‍ മു​തി​രു​ന്ന​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. പ്ര​തി​രോ​ധ​സം​വി​ധാ​ന​ങ്ങ​ള്‍​ശ​ക്ത​മാ​ക്കു​ക​യും കൃ​ഷി​നാ​ശ​ത്തി​ന് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

എ​ട​പ്പു​ഴ പ​ള്ളി​ക്കും സ്കൂ​ളി​നും സ​മീ​പം ഭീ​തിവി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഭീ​ഷ​ണി വീ​ണ്ടും രൂ​ക്ഷ​മാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ട​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്കും സ​മീ​പ​ത്തെ സ്കൂ​ൾ ഗ്രൗ​ണ്ടി​ലു​മെ​ത്തി​യ ആ​ന​ക്കൂ​ട്ടം വാ​ഴ​യു​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് എ​ട​പ്പു​ഴ–​വാ​ള​ത്തോ​ട് റോ​ഡി​ലി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം ഏ​റെ​നേ​രം റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് ആ​ന​ക​ൾ വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ആ​ന ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് രാ​വി​ലെ ഏ​ഴി​ന് ശേ​ഷ​മാ​ണ് പ​ത്ര​വി​ത​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ര​ണ്ടാ​ഴ്ച​യാ​യി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സാ​ന്നി​ധ്യം പ​തി​വാ​ണെ​ന്നും എ​ട​പ്പു​ഴ–​വാ​ള​ത്തോ​ട് മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ നി​ര​ന്ത​രം ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​വ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ക​യാ​ണ്.

സ്കൂ​ൾ​മു​റ്റം വ​രെ ആ​ന​ക​ൾ എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി ഏ​ഴി​ന് ശേ​ഷം എ​ട​പ്പു​ഴ–​വാ​ള​ത്തോ​ട് റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് കു​ഞ്ഞ് ത​ട​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ബോ അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് കെ. ​പോ​ൾ, ബി​ന്ദു ഷാ​ജി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സോ​ളാ​ർവേ​ലിനി​ർ​മാ​ണം ഇ​ന്ന് ആ​രം​ഭി​ക്കും

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ താ​ത്കാ​ലി​ക സോ​ളാ​ർ വേ​ലി നി​ർ​മാ​ണം ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ള​ത്തോ​ട് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​യ്യ​ൻ​കു​ന്നി​ലെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തീ​ക​രി​ച്ചാ​ലും ആ​റ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ലാ​യ്മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ഫെ​ൻ​സിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് ഭീ​ഷ​ണി​യാ​യി തു​ട​രും. എ​ട​പ്പു​ഴ - വാ​ള​ത്തോ​ട് മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ളാ​ർ വേ​ലി നി​ർ​മി​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

District News

ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം

വ​ണ്ടിപ്പെ​രി​യാ​ർ: പ​രു​ന്തും​പാ​റ സ​ത്രം വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മ​ഞ്ജു​മ​ല രാ​ജ​മു​ടി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​നക്കൂട്ടം നി​ത്യസാ​ന്നി​ധ്യ​മാ​യി. പ്ര​ദേ​ശ​ത്തെ ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജനങ്ങൾ ഭീതിയിലാണ്.

വ​നംവ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് അ​വ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും കാ​ട്ടാ​ന​കളെ തു​ര​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും മേ​ഖ​ല​യി​ൽ നി​ന്നു കാ​ട്ടാ​ന​ക​ളെ ഒ​ഴി​വാ​ക്കാ​നാ​യി​ട്ടി​ല്ല. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പ​ത്തുവ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യി​രു​ന്നു .

District News

മാ​മ​ച്ച​ൻ​കു​ന്നി​ൽ കാ​ട്ടാ​ന​ക്കൂട്ടം വീ​ട് ത​ക​ർ​ത്തു

ചെറു​തോ​ണി: ​ക​ഞ്ഞി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന വീ​ണ്ടും വീ​ട് ത​ക​ർ​ത്തു.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി​ജോ പി. ​ജോ​യി​യു​ടെ വീ​ടാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ട്ടാ​ന നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.
പ​ന്നാ​ര​കു​ന്നേ​ൽ എ​ൽ​സ​മ്മ, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി​ജോ പി. ​ജോ​യി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​ണ്ണാ​മ​ല-മാ​മ​ച്ച​ൻ​കു​ന്ന് മേ​ഖ​ല​കളി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്.

കാ​ട്ടാ​നശ​ല്യം പ​തി​വാ​കു​ന്ന​തി​ൽ കേ​ര​ള ക​ർ​ഷ​ക​സം​ഘ​വും സാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധി​ച്ചു. കാ​ട്ടാ​നക്കൂ​ട്ടം കൃ​ഷിഭൂ​മി​യി​ലി​റ​ങ്ങി നാ​ശം വി​ത​ച്ചി​ട്ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ ഇ​ട​ത്ത​ട്ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന കാ​ട്ടാ​ന​യാ​ക്ര​മ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യും ഭീ​തി​യും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ളം മോ​ഹ​ൻ​ദാ​സ് കാ​ട്ടാ​നശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം ത​ട​യാ​ൻ 500 അംഗ ഫോ​ഴ്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടാ​​​ന ശ​​​ല്യം മൂ​​ലം ജ​​​ന​​​ജീ​​​വി​​​തം ദു​​​സ​​​ഹ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 500 പേ​​​രു​​​ടെ സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വ് ഫോ​​​ഴ്സ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.

വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ മൂ​​​ല​​​മു​​​ള്ള അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം പ​​​തി​​​വാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളി​​​ൽ അ​​​ഞ്ചു​​​പേ​​​ർ വീ​​​ത​​​മു​​​ള്ള 100 ബാ​​​ച്ചു​​​ക​​​ളാ​​​യി സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വ് ഫോ​​​ഴ്സ് യൂ​​​ണി​​​റ്റു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​ന്യ​​​ജീ​​​വി സാ​​​ന്നി​​​ധ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് അ​​​റി​​​വു​​​ള്ള ഗോ​​​ത്ര​​​വ​​​ർ​​​ഗ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​രും വ​​​നം വ​​​കു​​​പ്പി​​​ൽ നി​​​ന്നും വി​​​ര​​​മി​​​ച്ച വി​​​ദ​​​ഗ്ധ​​​രും പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളും സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ജ്ഞാ​​​ന​​​മു​​​ള്ള​​​വ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വ് ഫോ​​​ഴ്സി​​​ൽ ഉ​​​ണ്ടാ​​​വു​​​ക. ഈ ​​​യൂ​​​ണി​​​റ്റു​​​ക​​​ളെ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി വി​​​ന്യ​​​സി​​​ക്കും.

ആ​​​ന​​​ക​​​ളു​​​ടെ സ​​​ഞ്ചാ​​​ര​​​പ​​​ഥ​​​ങ്ങ​​​ളും നീ​​​ക്ക​​​ങ്ങ​​​ളും സ​​​ദാ നി​​​രീ​​​ക്ഷി​​​ക്കു​​​ക, ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലോ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ സ​​​മീ​​​പ​​​ത്തോ സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലോ കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന പ​​​ക്ഷം കൃ​​​ത്യ​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടും വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ന​​​ൽ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, വ​​​നാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സൗ​​​രോ​​​ർ​​​ജ വേ​​​ലി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ വ​​​ന്യ​​​ജീ​​​വി പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന ക്ഷ​​​മ​​​ത നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യോ​​​ട് അ​​​ടു​​​ത്തെ​​​ത്തു​​​ന്ന കാ​​​ട്ടാ​​​ന​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി കാ​​​ട്ടി​​​ലേ​​​ക്കു തു​​​ര​​​ത്തു​​​ന്ന ദൗ​​​ത്യ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ആ​​​ർ​​​ആ​​​ർ​​​ടി​​​ക​​​ൾ​​​ക്ക് വേ​​​ണ്ട സ​​​ഹാ​​​യ​​​ങ്ങ​​​ളും പി​​​ന്തു​​​ണ​​​യും ല​​​ഭ്യ​​​മാ​​​ക്കു​​​ക, മ​​​റ്റു സം​​​ഘ​​​ർ​​​ഷ ല​​​ഘൂ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​വു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​യി​​​രി​​​ക്കും സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വ് ഫോ​​​ഴ്സി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ. സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വ് ഫോ​​​ഴ്സ് 24 മ​​​ണി​​​ക്കൂ​​​റും പ​​​ട്രോ​​​ളിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Kerala

ഇതൊക്കെ എന്ത് ! ആന പ്രതിരോധ മതിൽ തുരന്ന് കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ

കേ​​​ള​​​കം (ക​​ണ്ണൂ​​ർ): കേ​​​ള​​​കം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ന​​​രി​​​ക്ക​​​ട​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് കാ​​​ട്ടാ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെത്ത​​​ന്നെ പ​​​ഞ്ചാ​​​യ​​​ത്ത​​​ധി​​​കൃ​​​ത​​​രും വ​​​നം​​​വ​​​കു​​​പ്പും ചേ​​​ർ​​​ന്ന് പൊ​​​ളി​​​ച്ച ഭാ​​​ഗം പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ചു. ക​​​ഴി​​​ഞ്ഞ 15 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​ത്.

ര​​​ണ്ടു കോ​​​ൺ​​​ക്രീ​​​റ്റ് തൂ​​​ണു​​​ക​​​ളെ കോ​​​ൺ​​​ക്രീ​​​റ്റ് ബീ​​​മി​​​നാ​​​ൽ പ​​​ണി​​​ത നി​​​ർ​​​മി​​​തി​​​യു​​​ടെ മ​​​ധ്യ​​​ത്തി​​​ലാ​​​യി ക​​​രി​​​ങ്ക​​​ൽ ഭി​​​ത്തി കെ​​​ട്ടി​​​യാ​​​ണ് ഇ​​​വി​​​ടെ ആ​​​ന​​​മ​​​തി​​​ൽ പ​​​ണി​​​തത്. ഈ ​​​ക​​​രി​​​ങ്ക​​​ൽ ഭി​​​ത്തി കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ഇ​​​ടി​​​ച്ചു ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ക​​​ർ​​​ത്തി​​​ട്ട ക​​​രി​​​ങ്ക​​​ല്ലു​​​ക​​​ൾ​​​ക്കു മു​​​ക​​​ളി​​​ൽ ക​​​യ​​​റി ഭി​​​ത്തി മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ആ​​​ന​​​ക്കൂ​​​ട്ടം ക​​​ട​​​ന്നുവ​​​ന്ന​​​ത്. ന​​​രി​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി തു​​​രു​​​ത്തി​​​ക്കാ​​​ട്ടി​​​ൽ ജോ​​​ർ​​​ജി​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ​​​ത്തി​​​യ ആ​​​ന​​​ക്കൂ​​​ട്ടം വാ​​​ഴ, തെ​​​ങ്ങ്, ക​​​മു​​​ക് എ​​​ന്നീ വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു.

ഇ​​​തി​​​നു മു​​​ന്പ് നാ​​​ലു ത​​​വ​​​ണ കാ​​​ട്ടാ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തെ​​​ല്ലാം മ​​​തി​​​ലി​​​നു സ​​​മീ​​​പ​​​ത്തെ മ​​​ൺ​​​തി​​​ട്ട​​​യി​​​ൽ ക​​​യ​​​റി മ​​​തി​​​ൽ മ​​​റി​​​ക​​​ട​​​ന്നാ​​​യി​​​രു​​​ന്നു. കാ​​​ട്ടാ​​​ന​​​ക​​​ൾ മ​​​തി​​​ൽ ത​​​ക​​​ർ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ 15 വ​​​ർ​​​ഷ​​​മാ​​​യി ആ​​​ന​​​മ​​​തി​​​ലി​​​ന്‍റെ സു​​​ര​​​ക്ഷ​​​യി​​​ൽ ക​​​ഴി​​​ഞ്ഞുവ​​​ന്ന​​​വ​​​ർ ഇ​​​പ്പോ​​​ൾ ക​​​ടു​​​ത്ത ഭീ​​​തി​​​യി​​​ലാ​​​ണ്.

ആ​​​ന​​​ക​​​ൾ പ്ര​​​തി​​​രോ​​​ധമ​​​തി​​​ൽ ന​​​ശി​​​പ്പി​​​ച്ച വി​​​വ​​​രം അ​​​റി​​​ഞ്ഞ കേ​​​ള​​​കം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ലി​​​സി ജോ​​​സ​​​ഫ് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തു​​​ട​​​ർ​​​ന്നു വ​​​നം​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ഇ​​​രു​​​വ​​​രു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മ​​​തി​​​ൽ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ചാ​​​ക്കോ, സ്ഥി​​​രം സ​​​മി​​​തി അം​​​ഗം അ​​​ബ്ദു​​​ൽ​​​ സ​​​ലാം, ബ്ലെ​​​സി തു​​​രു​​​ത്തിക്കാ​​​ട്ടി​​​ൽ, കു​​​ര്യ​​​ൻ തു​​​രു​​​ത്തി​​​ക്കാ​​​ട്ടി​​​ൽ, സ​​​ജി മ​​​ഠ​​​ത്തി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും നാ​​​ട്ടു​​​കാ​​​രും വ​​​ന​​​പാ​​​ല​​​ക​​​രും ചേ​​​ർ​​​ന്നാ​​​ണ് നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​വി​​​ടെ വൈ​​​ദ്യു​​​ത തൂ​​​ക്കുവേ​​​ലി നി​​​ർ​​​മാ​​​ണ​​​വും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തും. 30ന് ​​​പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​ര​​​ യോ​​​ഗം വി​​​ളി​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ കാട്ടാനക്കൂട്ടത്തിന്‍റെ റോഡ് ഉപരോധം; ഭയന്ന് യാത്രക്കാർ

കോതമംഗലം: കോതമംഗലം വടാട്ടുപാറ ചക്കിമേട് ഭാഗത്ത് റോഡിന് കുറുകെ കാട്ടാനക്കൂട്ടം. കുട്ടിയാന ഉള്‍പ്പെടെ പതിനഞ്ചോളം ആനകളാണ് റോഡില്‍ എത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം 5.50 ഓടെയായിരുന്നു ബസിന് മുന്നില്‍ ആനക്കൂട്ടത്തിന്‍റെ റോഡ് ഉപരോധം. കോതമംഗലം-പൊങ്ങച്ചോട് കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ അഞ്ചു മിനിറ്റിലേറെ സമയം ആനകള്‍ നിലയുറപ്പിച്ച ശേഷമാണ് റോഡില്‍ നിന്ന് പിന്‍വാങ്ങിയത്.

നേരത്തെ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയില്‍ പകല്‍ സമയത്തും കാട്ടാനക്കൂട്ടം എത്തുന്നത് ഭീതി പടര്‍ത്തിയിരുന്നു.

Kerala

ക​ച്ചോ​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ആ​ക്ര​മി​ച്ചു; ആ​ള​പാ​യ​മി​ല്ല

കോ​​​ത​​​മം​​​ഗ​​​ലം: കു​​​ട്ട​​​മ്പു​​​ഴ താ​​​ലി​​​പ്പാ​​​റ​​​യ്ക്കു സ​​​മീ​​​പം ക​​​ച്ചോ​​​ല​​​പ്പാ​​​റ​​​യി​​​ൽ കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം വീ​​​ട് ആ​​​ക്ര​​​മി​​​ച്ചു. വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ആ​​​രും പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ത്ത​​​തി​​​നാ​​​ൽ ആ​​​ള​​​പാ​​​യ​​​മു​​​ണ്ടാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ വ​​​ലി​​​യ​​​വെ​​​ളി​​​യി​​​ൽ പ​​​ങ്ക​​​ജാ​​​ക്ഷി​​​യു​​​ടെ വീ​​​ടി​​​നു നേ​​​രെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

മേ​​​ൽ​​​ക്കൂ​​​ര​​​യും വാ​​​ട്ട​​​ർ ടാ​​​ങ്കും ത​​​ക​​​ർ​​​ത്തു. കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ളും ന​​​ശി​​​പ്പി​​​ച്ചു. ഉ​​​രു​​​ള​​​ൻ​​​ത​​​ണ്ണി-​​​പി​​​ണ​​​വൂ​​​ർ​​​ക്കു​​​ടി റോ​​​ഡി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​രെ കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം പാ​​​ഞ്ഞ​​​ടു​​​ക്കു​​​ന്ന​​​ത് കാ​​​ൽ​​​ന​​​ട, വാ​​​ഹ​​​ന യാ​​​ത്രി​​​ക​​​ർ​​​ക്ക് ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ​​​ക്കു നേ​​​രെ കാ​​​ട്ടാ​​​ന പാ​​​ഞ്ഞ​​​ടു​​​ത്തെ​​​ങ്കി​​​ലും ഹോ​​​ണ​​​ടി​​​ച്ചും ബ​​​ഹ​​​ളം​​​വ​​​ച്ചും ആ​​​ന​​​ക​​​ളെ പി​​​ന്തി​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

‌ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ റോ​​​ഡി​​​ൽ ആ​​​ന​​​ക​​​ൾ നി​​​ൽ​​​ക്കു​​​ന്ന​​​തു ദൂ​​​രെ നി​​​ന്നു ത​​​ന്നെ കാ​​​ണു​​​ന്ന​​​തി​​​നാ​​​യി റോ​​​ഡ​​​രി​​​കി​​​ലെ അ​​​ടി​​​ക്കാ​​​ട് നാ​​​ട്ടു​​​കാ​​​ർ ത​​​ന്നെ​​​യാ​​​ണ് വെ​​​ട്ടി​​​ത്തെ​​​ളി​​​ച്ച​​​ത്.

Kerala

വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.

റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.

പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്‍റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Kerala

നാട്ടുകാരെ ഭീതിയിലാഴ്ത്തി പനമരത്തു വീണ്ടും കാട്ടാനകളെത്തി

പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.

എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.

പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.

District News

അതിരപ്പിള്ളിയിൽ രാത്രിയിൽ കാർ തകർത്ത് കാട്ടാനക്കൂട്ടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ർ​ത്തി​യി​ട്ട കാ​ർ ത​ക​ർ​ത്തു. വാ​ച്ചു​മ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​തി​ര​പ്പി​ള്ളി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

രാ​ത്രി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ അ​തി​ര​പ്പ​ള്ളി​യി​ലേ​ക്ക് തി​രി​കെ പോ​യി. പി​ന്നീ​ട് വാ​ഹ​നം ശ​രി​യാ​ക്കു​ന്ന​തി​നാ​യി മെ​ക്കാ​നി​ക്കു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ർ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

Latest News

Corehub Up