x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യെ ഭ​യ​ന്ന് ഉ​റ​ക്ക​മൊ​ഴി​ച്ച് ക​ല്ലേ​ലി

ജ​ഗീ​ഷ് ബാ​ബു
Published: August 31, 2026 11:05 PM IST | Updated: August 31, 2026 11:05 PM IST

ക​ല്ലേ​ലി​യി​ലെ സ്കൂ​ൾ മു​റ്റ​ത്ത് ക​ഴി​ഞ്ഞ​യി​ടെ കാ​ട്ടാ​ന എ​ത്തി​യ​പ്പോ​ൾ. (ഫ​യ​ൽ​ചി​ത്രം)

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യും കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും പു​ലി​യും വി​ഹ​രി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ന​വി​സ്തൃ​തി കൂ​ടി​യി​ട്ടു​ണ്ടെ​ന്ന വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ കേ​ട്ട് നെ​റ്റി​ചു​ളി​ക്കു​ക​യാ​ണ് മ​ല​യോ​ര ജ​ന​ത. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്രം ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ 52 ശ​ത​മാ​ന​ത്തോ​ളം വ​ന​മാ​ണെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പ​ച്ച​പ്പി​ന്‍റെ വി​സ്തൃ​തി രേ​ഖ​ക​ളി​ൽ വ​ർ​ധി​ക്കു​മ്പോ​ഴും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലേ​ക്കു വി​ര​ൽ​ചൂ​ണ്ട​പ്പെ​ടു​ന്ന​ത് വ​ന​മേ​ഖ​ല​യി​ലെ മ​ല​ഞ്ചെ​രി​വു​ക​ളി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന തേ​ക്ക് യൂ​ക്കാ​ലി​പ്റ്റ​സ്, അ​ക്കേ​ഷ്യ തു​ട​ങ്ങി​യ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ൾ കാ​ടി​ന്‍റെ പ​ച്ച​പ്പി​ന​പ്പു​റം അ​തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥാ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ന്നു...


വ​ന്യ​മൃ​ഗ​ഭീ​തി രൂ​ക്ഷ​മാ​യ ജി​ല്ല​യ‌ി​ലെ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ ഒ​രു യാ​ത്ര ...
കാ​ടി​റ​ങ്ങും ഭീ​തി -1

കോ​ന്നി: രാ​പ​ക​ലി​ല്ലാ​തെ നാ​ടി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ അ​ച്ച​ൻ​കോ​വി​ൽ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള ക​ല്ലേ​ലി നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു പ്ര​തീ​ക്ഷ​ക​ൾ​ക്കു പ​ക​രം മു​ഖ​ത്ത് ഭീ​തി മാ​ത്ര​മാ​ണ് നി​ഴ​ലി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന വി​ദ്യാ​ല​യ​മാ​യ ക​ല്ലേ​ലി ജി​ജെ​എം യു​പി സ്കൂ​ളി​ന്‍റെ മു​റ്റ​ത്തു​പോ​ലും കാ​ട്ടാ​ന​ക്കൂ​ട്ടം വി​ഹ​രി​ക്കു​ക​യാ​ണ്.ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് സ്കൂ​ളി​ന്‍റെ വ​ലി​യ ഇ​രു​മ്പു ഗേ​റ്റ് ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ കോ​മ്പൗ​ണ്ടി​ലേ​ക്കു ക​ട​ന്നു​ക​യ​റി​യ​ത്. സം​ഭ​വം പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ സ്കൂ​ളി​ൽ ജീ​വ​ന​ക്കാ​രോ വി​ദ്യാ​ർ​ഥി​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് അ​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്കൂ​ൾ പ​രി​സ​ര​ത്തും ക​ല്ലേ​ലി ഹാ​രി​സ​ൺ എ​സ്റ്റേ​റ്റി​ലെ ല​യ​ങ്ങ​ൾ​ക്കു സ​മീ​പ​വും പ​തി​വാ​യി ആ​ന​ക​ൾ ത​മ്പ​ടി​ക്കു​ക​യാ​ണ്.

വ​ഴി​ന​ട​ക്കാ​ൻ​പോ​ലും ഭ​യ​ന്ന്, ആ​ന​ക​ളെ​ക​ണ്ട് പേ​ടി​ച്ചോ​ടു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ​വ​ർ നി​ര​വ​ധി​യാ​ണ്. കു​ഞ്ഞു​ങ്ങ​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്. വ​ന​മേ​ഖ​ല​യി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ട​തി​നാ​ൽ പു​റ​ത്തേ​ക്കു പോ​കു​ന്ന​വ​ർ മ​ട​ങ്ങി​വ​രു​ന്ന​തു​വ​രെ വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് ഉ​ള്ളി​ൽ ആ​ധി​യാ​ണ്. കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഏ​റെ​പ്പേ​രും. പ്ലാ​വി​ൽ ഒ​രു ച​ക്ക വി​രി​യാ​ൻ​പോ​ലും സ​മ്മ​തി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലും അ​മി​ക്ക​സ് ക്യൂ​റി സ​ന്ദ​ർ​ശ​ന​വും

പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി ജ​ന​കീ​യ സ​മി​തി സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യേ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ടി​രു​ന്നു. കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക്സ് ക്യൂ​റി സം​ഘം ക​ഴി​ഞ്ഞ​യി​ടെ ക​ല്ലേ​ലി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. അ​ച്ച​കോ​വി​ൽ വ​ന​പാ​ത, ക​ല്ലേ​ലി - കൊ​ക്കാ​ത്തോ​ട് റോ​ഡ്, ക​ല്ലേ​ലി ജം​ഗ്ഷ​ൻ, ക​ടി​യാ​ർ, കു​ള​ത്തു​മ​ൺ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച സം​ഘം, ദു​രി​ത​ബാ​ധി​ത​രാ​യ നാ​ട്ടു​കാ​രി​ൽ​നി​ന്നും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ക്കു​ക​യും പ​രാ​തി​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ  നി​ർ​ദേ​ശി​ക്കും; ന​ട​പ​ടി​യി​ല്ല

തോ​ട്ടം ല​യ​ങ്ങ​ൾ​ക്കു സ​മീ​പം ത​മ്പ​ടി​ക്കു​ന്ന ആ​ന​ക​ൾ അ​വി​ടെ​നി​ന്നാ​ണ് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും സ്കൂ​ൾ വ​ള​പ്പി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ശാ​ശ്വ​ത​വും അ​ടി​യ​ന്ത​ര​വു​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​നം​വ​കു​പ്പ് ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

കാ​ട്ടാ​ന വ​രു​ത്തി​യ കൃ​ഷി​നാ​ശ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ക​ർ​ഷ​ക​ർ​ക്ക് ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും നി​ല​നി​ൽ​ക്കു​ന്നു.
വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞാ​ൽ റോ​ഡി​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തും . കോ​ന്നി​യി​ൽ​നി​ന്നും കൊ​ക്കാ​ത്തോ​ടി​നു​ള്ള രാ​ത്രി യാ​ത്ര ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ​താ​യി​ട്ടു​ണ്ട്. പ​ക​ൽ​പോ​ലും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ക​ല്ലേ​ലി പാ​ത​യി​ൽ കാ​ണാ​നാ​കും. കാ​ടി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ ഒ​രു ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ ചെ​റു​ത​ല്ല. പു​ലി​യും ക​ടു​വ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ പ്ര​ശ്ന​ക്കാ​രാ​യി മാ​റി​യി​ട്ടു​ണ്ട്.
ഇ​തി​നൊ​പ്പം കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ പ​ന്നി, മ​യി​ൽ തു​ട​ങ്ങി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി നി​ര​വ​ധി വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലു​ണ്ട്.

കു​ള​ത്തു​മ​ണ്ണി​ൽ  പ​ക​ൽ​വെ​ളി​ച്ച​ത്തി​ലും കാ​ട്ടാ​ന

ക​ല​ഞ്ഞൂ​ർ: കാ​ട്ടാ​ന ശ​ല്യ​ത്തി​നു പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പു​ക​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നു. പ​ക​ൽ​പോ​ലും പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ കു​ള​ത്തു​മ​ൺ നി​വാ​സി​ക​ൾ. ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ്ഥി​ര​മാ​യ കാ​ട്ടാ​ന ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ള​ത്തു​മ​ൺ പ്ര​ദേ​ശ​ത്ത് ശാ​ശ്വ​ത പ​രി​ഹാ​ര ന​ട​പ​ടി തേ​ടി ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന സ്ഥി​തി വ​രെ​യു​ണ്ടാ​യി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ സ്വൈ​ര​വി​ഹാ​രം തു​ട​ർ​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​വും കാ​ട്ടാ​ന നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. കു​ള​ത്തു​മ​ൺ തെ​ക്കേ​ക്ക​ര സ​ഹ്യാ​ദ്രി​യി​ൽ വി.​ഡി. വി​ജ​യ​ന്‍റെ വാ​ഴ​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ച്ചു. കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ മു​ന്നൂ​റോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക‍​യ​റി​യ​ത്. മാ​ങ്കോ​സ്റ്റി​ൻ, ക​മു​ക് എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. ന​ന്ത്യാ​ട്ട് അ​ന്പി​ളി വ​ർ​ഗീ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ ഏ​ത്ത​വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു.

പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രു​ടെ പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്തു​ക, താ​ത്കാ​ലി​ക എ​യ്ഡ്പോ​സ്റ്റു​ക​ൾ, വ​നാ​തി​ർ​ത്തി​യി​ൽ താ​ത്കാ​ലി​ക ഫെ​ൻ​സിം​ഗ് സം​വി​ധാ​നം എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ യാ​തൊ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews wild elephants

Recent News

Corehub Up