പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ദീപാവലി ഉൾപ്പെടുന്ന ഉത്സവകാലം ആരംഭിക്കുന്നതിനു മുന്പുതന്നെ ജനങ്ങൾ പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാൻ താത്പര്യം കാണിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന്റെ ‘വോക്കൽ ഫോർ ലോക്കൽ’ പദ്ധതി ശക്തമാക്കുന്നതിന് പ്രാദേശിക കരകൗശല വിദഗ്ധർ ഉൾപ്പടെയുള്ളവരുടെ ഉത്പന്നങ്ങൾ വാങ്ങി പ്രോത്സാഹിപ്പിക്കണമെന്നും തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ ആവശ്യകത വർധിച്ചുവരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ബിഹാറിലെ ‘മഖാന’ ഗ്രീസിലെത്തുന്നതും കർണാടകയിലെ ‘അർഹർ ദാൽ’ മാലദ്വീപിലേക്ക് കയറ്റുമതി ചെയ്യുന്നതും ഉദാഹരണമായി പരാമർശിച്ചു. പ്രാദേശിക ഉത്പന്നങ്ങളിൽ ഖാദിയുടെ ജനപ്രീതി ദിനംപ്രതി വർധിച്ചുവരികയാണെന്നും മോദി പറഞ്ഞു.
മൻ കീ ബാത്ത് പരിപാടി 12 വർഷം പൂർത്തിയാക്കിയ വേളയിൽ, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പരിശ്രമങ്ങളെ അടുത്തറിയാനും അവരുടെ സംഭാവനകളെ അഭിവാദ്യം ചെയ്യാനുമുള്ള ഒരു തീർഥയാത്ര പോലെയായിരുന്നു ഈ അനുഭവമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Tags : local products Deepika DeepikaNewspaper BreakingNews Prime Minister calls purchasing