Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Products

പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ദീ​​​പാ​​​വ​​​ലി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഉ​​​ത്സ​​​വ​​​കാ​​​ലം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​​ത​​​ന്നെ ജ​​​ന​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ താ​​​ത്പ​​​ര്യം കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘വോ​​​ക്ക​​​ൽ ഫോ​​​ർ ലോ​​​ക്ക​​​ൽ’ പ​​​ദ്ധ​​​തി ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പ്രാ​​​ദേ​​​ശി​​​ക ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​ർ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​ന്‍റെ പ്ര​​​തി​​​മാ​​​സ റേ​​​ഡി​​​യോ പ​​​രി​​​പാ​​​ടി​​​യാ​​​യ ‘മ​​​ൻ കീ ​​​ബാ​​​ത്തി’ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​ക​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്നു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, ബി​​​ഹാ​​​റി​​​ലെ ‘മ​​​ഖാ​​​ന’ ഗ്രീ​​​സി​​​ലെ​​​ത്തു​​​ന്ന​​​തും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ‘അ​​​ർ​​​ഹ​​​ർ ദാ​​​ൽ’ മാ​​​ല​​​ദ്വീ​​​പി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തും ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. പ്രാ​​​ദേ​​​ശി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ ഖാ​​​ദി​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

മ​​​ൻ കീ ​​​ബാ​​​ത്ത് പ​​​രി​​​പാ​​​ടി 12 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വേ​​​ള​​​യി​​​ൽ, ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളെ അ​​​ടു​​​ത്ത​​​റി​​​യാ​​​നും അ​​​വ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യാ​​​നു​​​മു​​​ള്ള ഒ​​​രു തീ​​​ർ​​​ഥ​​​യാ​​​ത്ര പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഈ ​​​അ​​​നു​​​ഭ​​​വ​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up