Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Go...

സംസ്ഥാന സ്കൂൾ കായികമേള : ഗെറ്റ്, സെറ്റ് ഗോ...

കോ​​​​ഴി​​​​ക്കോ​​​​ട്: 2036 ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് ല​​​​ക്ഷ്യ​​​​മി​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്തെ കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. 68-ാമ​​​​ത് സം​​​​സ്ഥാ​​​​ന സ്‌​​​​കൂ​​​​ള്‍ കാ​​​​യി​​​​ക​​​​മേ​​​​ള കോ​​​​ഴി​​​​ക്കോ​​​​ട് ചാ​​​​ത്ത​​​​മം​​​​ഗ​​​​ലം എ​​​​ന്‍​ഐ​​​​ടി ഗ്രൗ​​​​ണ്ടി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്രസംഗിക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം കാ​​​​യി​​​​ക​​​​രം​​​​ഗ​​​​മാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​യ്ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കി​​​​ല്ല. കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​യ​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ഗ്ര​ പാ​​​​ക്കേ​​​​ജ് ന​​​​ട​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നവർക്ക് യാ​​​​ത്രാ​​​​ബ​​​​ത്ത​​​​, ദി​​​​ന​​​​ബ​​​​ത്ത​​​​ ചെ​​​​ല​​​​വ് ന​​​​ല്‍​കു​​​​മെ​​​​ന്ന മു​​​​ന്‍ പ്ര​​​​ഖ്യാ​​​​പ​​​​നം അ​​​​ദ്ദേ​​​​ഹം കാ​​​​യി​​​​ക​​​​മേ​​​​ള ഉ​​​​ദ്ഘാ​​​​ട​​​​ന​​​വേ​​​​ദി​​​​യി​​​​ല്‍ ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. മ​​​​ക്ക​​​​ളെ മേ​​​​ള​​​​ക​​​​ള്‍​ക്ക് അ​​​​യ​​​യ്​​​​ക്കാ​​​​ന്‍ ഇ​​​​നി ആ​​​​രു​​​​ടെ​​​​യും മു​​​​മ്പി​​​​ല്‍ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍​ക്ക് കൈ​​​​നീ​​​​ട്ടേ​​​​ണ്ടി വ​​​​രി​​​​ല്ല. പ​​​​ണം കൃ​​​​ത്യ​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ​​​​ത്തും. കോ​​​​ഴി​​​​ക്കോ​​​​ട് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഫു​​​​ട്‌​​​​ബോ​​​​ള്‍ സ്റ്റേ​​​​ഡി​​​​യം നി​​​​ര്‍​മി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്തും.

എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ക​​​​ളി​​​​ക്ക​​​​ള​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ക്കും. കാ​​​​യി​​​​കാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം ഉ​​​​ള്‍​പ്പടെ കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താൻ ​​​​പ്ര​​​​ത്യേ​​​​ക പാ​​​​ക്കേ​​​​ജ് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി എ​​​​ന്‍. ഷം​​​​സു​​​​ദ്ദീ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ടി. ​​​​സി​​​​ദ്ദി​​​​ഖ്, ഒ.​​​​ജെ. ജ​​​​നീ​​​​ഷ്, എം​​​​എ​​​​ല്‍​എ​​​​മാ​​​​രാ​​​​യ എം.​​​​എ. റ​​​​സാ​​​​ഖ്, പാ​​​​റ​​​​ക്ക​​​​ല്‍ അ​​​​ബ്ദു​​​​ള്ള, കെ. ​​​​ജ​​​​യ​​​​ന്ത്, കെ. ​​​​പ്ര​​​​വീ​​​​ണ്‍​കു​​​​മാ​​​​ര്‍, കെ.​​​​കെ. ര​​​​മ, സി.​​​​കെ. കാ​​​​സിം, ഫൈ​​​​സ​​​​ല്‍ ബാ​​​​ബു, പി.​​​​കെ. ഫി​​​​റോ​​​​സ്, വി.​​​​ടി. സൂ​​​​ര​​​​ജ്, ഫാ​​​​ത്തി​​​​മ ത​​​​ഹ​​​​ലി​​​​യ, വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, എം.​​​​കെ. രാ​​​​ഘ​​​​വ​​​​ന്‍ എം​​​​പി, മേ​​​​യ​​​​ര്‍ ഒ ​​​​സ​​​​ദാ​​​​ശി​​​​വ​​​​ന്‍, ജി​​​​ല്ല പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മി​​​​ല്ലി മോ​​​​ഹ​​​​ന്‍, പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ്യ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി​​​​ത്ത് ബാ​​​​ബു, പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​രു​​​​ണ്‍ കെ. ​​​​വി​​​​ജ​​​​യ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​നാ​യി തീ​പാ​റും

 സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ ഗ്ലാ​മ​ര്‍ ഇ​ന​മാ​യ അ​ത്‌​ല​റ്റി​ക്‌​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​നാ​യി ഇ​ത്ത​വ​ണ​യും തീ​പ്പൊ​രി​പ്പോ​രാ​ട്ടം ന​ട​ക്കു​മെ​ന്നു​റ​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും മ​ല​പ്പു​റ​മാ​ണ് അ​ത്‌​ല​റ്റി​ക്‌​സി​ലെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന 2025 മേ​ള​യി​ല്‍ 22 സ്വ​ര്‍​ണം, 29 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നീ പ്ര​ക​ട​ന​ങ്ങ​ളോ​ടെ 247 പോ​യി​ന്‍റ് നേ​ടി​യാ​ണ് മ​ല​പ്പു​റം കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​ത്. 2024ല്‍ 22 ​സ്വ​ര്‍​ണം, 32 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നീ മെ​ഡ​ല്‍ നേ​ട്ട​ങ്ങ​ളു​മാ​യി 247 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം ക​പ്പു​യ​ര്‍​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും (2024, 2025) ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന പാ​ല​ക്കാ​ട്, ന​ഷ്ട​പ്പെ​ട്ട കി​രീ​ടം തി​രി​കെ പി​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. എ​റ​ണാ​കു​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മാ​റ്റ​മി​ല്ല.

2024ല്‍ 213 ​പോ​യി​ന്‍റു​മാ​യും 2025ല്‍ 212 ​പോ​യി​ന്‍റു​മാ​യും പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. 2023ല്‍ ​പാ​ല​ക്കാ​ടി​നാ​യി​രു​ന്നു കി​രീ​ടം. അ​ന്ന് 28 സ്വ​ര്‍​ണം, 27 വെ​ള്ളി, 12 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യു​ള്ള മെ​ഡ​ല്‍ കൊ​യ്ത്തു​മാ​യി 266 പോ​യി​ന്‍റ് നേ​ടി​യാ​യി​രു​ന്നു സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പാ​ല​ക്കാ​ട​ന്‍ കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. 168 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റ​മാ​യി​രു​ന്നു അ​ന്നു ര​ണ്ടാം സ്ഥാ​ന​ത്ത്.

Latest News

Corehub Up