Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RankList

റാ​ങ്ക് പ​ട്ടി​ക​യു​ണ്ട്, നി​യ​മ​ന​മി​ല്ല! കെ​എ​എ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സി​​​ന്‍റെ (കെ​​എ​​​എ​​​സ്) ര​​​ണ്ടാം ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് മാ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്നും ഒ​​​രു നി​​​യ​​​മ​​​നം പോ​​​ലും ന​​​ട​​​ത്തി​​​യി​​​ല്ല. ഇ​​​തോ​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​ച്ച​​​വ​​​ർ ആ​​​ശ​​​ങ്ക​​​യി​​​ലാണ്. ഒ​​​രു വ​​​ർ​​​ഷം മാ​​​ത്രം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

ഓ​​​പ്പ​​​ണ്‍ കാ​​​റ്റ​​​ഗ​​​റി-11, സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്ന് 10, സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 10 എ​​​ന്നി​​​ങ്ങ​​​നെ 31 ഓ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം ന​​​ട​​​ത്തേ​​​ണ്ട​​തെ​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​യും അ​​​ഭി​​​മു​​​ഖ​​​വും ന​​​ട​​​ത്തി​​​യ​​​ത്.

2026 ജ​​​നു​​​വ​​​രി 30നാ​​​ണ് കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​ൻ മൂ​​​ന്ന് സ്ട്രീ​​​മു​​​ക​​​ളി​​​ലാ​​​യി റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. പ​​​രീ​​​ക്ഷ​​​യും അ​​​ഭി​​​മു​​​ഖ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​ഴി​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി​​​എ​​​സ്‌​​സിക്ക് ​​​ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പി​​​എ​​​സ്‌​​സി ​വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​​യും പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള രേ​​​ഖ​​​ക​​​ൾ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ത​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​താ​​​യി റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ റി​​​സ​​​ർ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ അ​​​ന്തി​​​മ ക​​​ണ​​​ക്കും സ്വ​​​ഭാ​​​വ​​​വും സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് നി​​​യ​​​മ​​​ന​​​ത്തി​​​ന് ത​​​ട​​​സ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലുള്ള കു​​​രു​​​ക്ക് ഒ​​​രു വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർത​​​ന്നെ സൃ​​​ഷ്ടി​​​ടി​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആരോപണം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ട് ക​​​ണ്ട് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ​​​വ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ലെ മെ​​​ല്ലെ​​​പ്പോ​​​ക്കി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​തി​​​ക​​​ൾ ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്.

Kerala

നി​യ​മ​ന നി​ഷേ​ധം: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ല്‍ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്കു​​​​പോ​​​​ലും നി​​​​യ​​​​മ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​നു​​​​മു​​​​ന്നി​​​​ല്‍നി​​​​ന്ന് ​ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ര്‍​ച്ച് പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന മ​​​​ന്ദി​​​​ര​​​​ത്തി​​​​ലെ ക​​​​വാ​​​​ട​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ല്‍ പോ​​​​ലീ​​​​സ് ബാ​​​​രി​​​​ക്കേ​​​​ഡ് സ്ഥാ​​​​പി​​​​ച്ച് ത​​​​ട​​​​ഞ്ഞു.

തു​​​​ട​​​​ര്‍​ന്ന് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ റോ​​​​ഡി​​​​ല്‍ കു​​​​ത്തി​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. ബാ​​​​രി​​​​ക്കേ​​​​ഡി​​​​നു മു​​​​ക​​​​ളി​​​​ല്‍ ക​​​​യ​​​​റി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ക​​​​വാ​​​​ട​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ലാ​​​​യി തൂ​​​​ക്കു​​​​ക​​​​യ​​​​റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ച്ചു. തു​​​ട​​​ർ​​​ന്ന് പി​​​​എ​​​​സ്‌​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ചി​​​​ഹ്ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ല്‍ റീ​​​​ത്ത്​​​​വ​​​​ച്ചും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. ബാ​​​​രി​​​​ക്കേ​​​​ഡ് ത​​​​ക​​​​ര്‍​ത്തു ക​​​​ട​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കു​​​നേ​​​​രേ പോ​​​​ലീ​​​​സ് അ​​​​ഞ്ചു​​​ത​​​​വ​​​​ണ ജ​​​​ല​​​​പീ​​​​ര​​​​ങ്കി പ്ര​​​​യോ​​​​ഗി​​​​ച്ചു.

ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് നേ​​​​മം ഷ​​​​ജീ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ അ​​​​നീ​​​​ഷ് ചെ​​​​മ്പ​​​​ഴ​​​​ന്തി, ആ​​​​ര്‍.​​​​എ​​​​സ് വി​​​​പി​​​​ന്‍, അ​​​​ഫ്‌​​​​സ​​​​ല്‍ ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Latest News

Corehub Up