Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensity

മ​ഴ​യു​ടെ ശ​ക്തി നാ​ളെ കു​റ​യുംച ഇ​ന്ന​ലെ​വ​രെ ലഭിച്ചത് ഒ​രു ശ​ത​മാ​നം അ​ധി​ക മ​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് നാ​​​ളെ​​​യോ​​​ടെ താ​​​ത്കാ​​​ലി​​​ക ശ​​​മ​​​ന​​​മാ​​​കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

ഇ​​​ന്നു മു​​​ത​​​ൽ അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യി​​​ല്ല. ഇ​​​ന്നും നാ​​​ളെ​​​യും സം​​​സ്ഥാ​​​ന​​​ത്താ​​​കെ നേ​​​രി​​​യ-​​​ഇ​​​ട​​​ത്ത​​​രം മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

വ്യാ​​​ഴാ​​​ഴ്ച​​​യോ​​​ടെ മ​​​ഴ​​​യു​​​ടെ ശ​​​ക്തി പൂ​​​ർ​​​ണ​​​മാ​​​യി കു​​​റ​​​യു​​​മെ​​​ന്നു​​​മാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കേ​​​ര​​​ള, ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ത്തും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ത്തും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന വി​​​ല​​​ക്കും അ​​​വ​​​സാ​​​നി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ ഒ​​​രു ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ പെ​​​യ്ത​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഒ​​​ക്‌ടോബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 262.4 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 265.8 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്തു.

ഭൂ​​​രി​​​ഭാ​​​ഗം ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ശ​​​രാ​​​ശ​​​രി മ​​​ഴ പെ​​​യ്ത​​​പ്പോ​​​ൾ. പാ​​​ല​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വ​​​ലി​​​യ അ​​​ള​​​വി​​​ലു​​​ള്ള മ​​​ഴ ല​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ വ​​​രെ വ​​​യ​​​നാ​​​ട്ടി​​​ൽ 44 ശ​​​ത​​​മാ​​​ന​​​വും പാ​​​ല​​​ക്കാ​​​ട് 30 ശ​​​ത​​​മാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 27 ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​ക മ​​​ഴ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up