ലണ്ടൻ: എൽഐവി ഗോൾഫിന്റെ പുതിയ ഘട്ടമായ എൽഐവി 2.0ന്റെ ഭാഗമാകില്ലെന്ന് മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ ഗ്രെയിം മക്ഡൊവൽ. തിങ്കളാഴ്ച എക്സിലൂടെയാണ് 2010ലെ യുഎസ് ഓപ്പൺ ജേതാവ് തീരുമാനം അറിയിച്ചത്. ഇതോടെ 2022ൽ ആരംഭിച്ച എൽഐവി ഗോൾഫുമായുള്ള നാലുവർഷത്തെ ബന്ധം താരം അവസാനിച്ചു. കരിയറിലെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.
അതേസമയം ഡിപി വേൾഡ് ടൂറിലേക്ക് മടങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എൽഐവി 2.0ന്റെ ഭാഗമാകില്ലെന്നും ലീഗിൽ ഒപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദിയും അറിയിച്ചു. മക്ഡൊവലിന് പുറമെ നിരവധി പ്രമുഖ താരങ്ങളും എൽഐവി ഗോൾഫിൽനിന്ന് പിന്മാറുകയോ പിന്മാറ്റത്തിന്റെ സൂചന നൽകുകയോ ചെയ്തിട്ടുണ്ട്.
ജോൺ റഹം, ലൂയിസ് ഓസ്റ്റ്ഹുയ്സൻ, ടൈറൽ ഹാറ്റൺ, ഇയാൻ പോൾട്ടർ, ടോം മക്കിബിൻ, സെർജിയോ ഗാർഷ്യ, ഡേവിഡ് പുയിഗ്, അബ്രഹാം ആൻസർ, ചാൾസ് ഹോവൽ മൂന്നാമൻ, അഡ്രിയാൻ മെറോങ്ക്, തോമസ് പീറ്റേഴ്സ് എന്നിവരാണ് ഈ പട്ടികയിലെ പ്രമുഖർ.