കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ മതേതരത്വം നിലനിര്‍ത്താന്‍ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണെന്ന് നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം എതിര്‍ത്തിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പള്ളം കരയോഗം നടത്തിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ജി. സുകുമാരന്‍ നായർ പ്രയത്നിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
വ്യക്തിപരമായ നേട്ടത്തിനും ലാഭത്തിനും വേണ്ടി അദ്ദേഹം നിലപാടെടുത്തിട്ടില്ല. സുകുമാരന്‍ നായരുടെ കാലത്താണ് എന്‍എസ്എസ് ആസ്തികള്‍ പതിന്മടങ്ങ് വര്‍ധിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂട്ടിച്ചേർത്തു.