Kerala
തിരുവനന്തപുരം: യുഡിഎഫ് സര്ക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി.സതീശന് നിയമസഭയില് അവതരിപ്പിച്ചു. പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം ബജറ്റ് പ്രസംഗം ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യസ്ഥിതി ധവളപത്രത്തിലുടെ നേരത്തെ നിയമസഭയില് അവതരിപ്പിക്കുകയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ധവളപത്രത്തിലെ കണക്കുകളും നിര്ദേശങ്ങളും ഉദ്ധരിച്ചായിരുന്നു ബജറ്റ് അവതരണം തുടങ്ങിയത്.
ധനകാര്യ വകുപ്പിന്റെ ചുമതല കൂടി കൈകാര്യം ചെയ്യുന്ന വി.ഡി. സതീശന്റെ ആദ്യ ബജറ്റ് അവതരണമാണ് ഇന്ന് നടന്നത്. രാവിലെ എട്ടരയോടെ സഭയിലെത്തിയ മുഖ്യമന്ത്രി ഭരണ-പ്രതിപക്ഷ അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷം സ്പീക്കറുടെ അനുമതിയോടെ ബജറ്റ് അവതരണം നടത്തി.
കേരള ബജറ്റ് 2026 ലെ പ്രധാന നിര്ദേശങ്ങള്
* ഉമ്മന്ചാണ്ടി ആരോഗ്യ ഇന്ഷ്വറന്സിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ
* വിമാനത്താവളവികസനത്തിന് 200 കോടിരൂപ. നാല് വിമാനത്താവളങ്ങളെ തമ്മില് ഏകോപിപ്പിക്കും
* തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ
* മലബാറില് ഫുട് ബോള് പരിശീലനത്തിന് പുതിയ സ്റ്റേഡിയത്തിന് 50 കോടി * വയനാട്ടിൽ ട്രൈബൽ സർവകലാശാല
* ജോണ്സണ് മാസ്റ്ററുടെ പേരില് തൃശൂരില് മ്യൂസിക് അക്കാദമി
* രണ്ടാം ഭൂപരിഷ്കരണം. ഭൂ നിയമങ്ങളില് മാറ്റം കൊണ്ടുവരും . ഭൂമി ഏറ്റെടുക്കലിന് ഏകജാലക സംവിധാനം
* കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കി. കിഫ്ബി പ്രവര്ത്തനം പഠിക്കാന് സമിതി
* കപ്പല് നിര്മാണശാല സ്ഥാപിക്കും. അന്തര്ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും
* റബറിന്റെ താങ്ങ് വില 250 രൂപയായി ഉയര്ത്തും
* ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും
* ജെന്സികള്ക്ക് സ്റ്റാര്ട്ടപ്പിന് 50 കോടി
* സംസ്ഥാനത്തിന്റെ തനത് ബ്രാന്ഡുകള്ക്ക് ബ്രാൻഡ് കേരളം
* ക്ഷീരവികസനത്തിന് 102 കോടി
* നിക്ഷേപം ആകര്ഷിക്കാന് പുതിയ പദ്ധതി
* 10000 എംഎസ്എംഇകള് തുടങ്ങാന് 100 കോടി
* തീരദേശവാസികള്ക്ക് പട്ടയം നല്കും
* കേരളത്തെ തുറമുഖ നഗരമാക്കും. തീരമേഖലയില് ഉള്ളവര്ക്ക് തൊഴില്
* കടുവ, പുലി എന്നിവയുടെ സെന്സസ് നടത്തും
* തൊഴിലുറപ്പ് പദ്ധതിക്ക് 1422 കോടി രൂപ
* എന്ഡോസള്ഫാന് ദുരിതബാധിതരായ കുടുംബങ്ങളെ സര്ക്കാര് ഏറ്റെടുക്കും.
* മനുഷ്യ -മൃഗ സംഘര്ഷം കുറയ്ക്കും
* ഗ്രാമവികസനത്തിന് 2138 കോടി
* വയോജനവകുപ്പിന് 10 കോടി
* കെഎസ്ആര്ടിസി പ്രിയദര്ശിനി സൗജന്യയാത്രക്ക് 600 കോടി
* മത്സ്യത്തൊഴിലാളികള്ക്ക് ഭവന പദ്ധതി, മണ്ണെണ്ണ സബ്സിഡി
* ഗതാഗത മേഖലയ്ക്ക് 1578 കോടി
* കേരള നോളജ് വാലി വിദേശത്തേക്ക് കുട്ടികള് പഠനത്തിന് പോകാതെ കേരളത്തില് പഠന സംവിധാനം ഉറപ്പാക്കും
* സഹകരണമേഖലയ്ക്ക് 114 കോടി
* പട്ടികജാതി വികസനത്തിന് 2979 കോടി
* തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല് കോളജ്. ഹരിപ്പാട്ട് പുതിയ മെഡിക്കല് കോളജ് . കാസര്കോട്, ഇടുക്കി, മഞ്ചേരി മെഡിക്കല് കോളജുകള് വികസിപ്പിക്കും
* ക്ഷേമനിധി ബോര്ഡുകള് ലയിപ്പിക്കും
* ന്യൂനപക്ഷ ക്ഷേമത്തിന് 77.91 കോടി
* ആരോഗ്യമേഖലയ്ക്ക് 2074 കോടി
* ജലവിതരണത്തിന് 895 കോടി
* തൊഴില്മേഖലയ്ക്ക് 650 കോടി
* സ്കൂള്ഹെല്ത്ത് ബ്രിഗേഡ് രൂപീകരിക്കും
* ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡലില്
* നഗരവികസനത്തിന് 997.88 കോടി
* ഓപ്പറേഷന് തൂഫാന് പത്തു കോടി
* സ്ത്രീ സുരക്ഷ പദ്ധതി അവള്ക്കൊപ്പം
* റവന്യു വകുപ്പിന് 76 കോടി
* പുതിയ ജില്ലയും താലൂക്കും പഠിക്കാന് കമ്മീഷന്, പുതിയ
താലൂക്കുകൾ സ്ഥാപിക്കും
* വിലങ്ങാട് പാക്കേജിന് 5 കോടി
* കയര്മേഖലയ്ക്ക് 107.6 കോടി
* റോഡ് വികസനത്തിന് 107 കോടി
* സംരംഭകര്ക്ക് 6 ശതമാനം പലിശയില് വായ്പ
*തേക്കിന്കാട് മൈതാന വികസനത്തിന് 10 കോടി
* ഭൂന്യായവില പരിഷ്കരിക്കും
* ഭിന്നശേഷിക്കാര്ക്ക് തടസരഹിതയാത്ര
* എക്സൈസ് വകുപ്പിന് മാത്രമായി കെമിക്കല് എക്സാമിനേഷന് ലാബ്
* കൂടുതല് പോലീസ് സ്റ്റേഷനുകളില് വനിതകളെ എസ്എച്ച്ഒ മാരാക്കും
* കരിപ്പൂരില് ആകാശപാത സാധ്യതാ പഠനം
* നടന് സലിംകുമാറിന് കൊച്ചിയില് സ്മാരകത്തിന് 1 കോടി
* പൊന്നാനിയില് കള്ച്ചറല് ബിനാലെ
* ശ്രീനാരായണ ഗുരുദേവ പ്രതിമ ഡല്ഹിയില് സ്ഥാപിക്കാന്
ഒരു കോടി
* ശിവഗിരിക്ക് 5 കോടി
* കൊച്ചിയില് ജെ.സി. ഡാനിയേലിന്റെ പേരില് ഫിലിംസിറ്റി
* കോട്ടയം സ്കൈവാക്ക് പ്രവര്ത്തനം തുടങ്ങും
* ഗ്ലോബല് ഫര്ണിച്ചര് ഹബിനായി 10 കോടി
* ലൈറ്റ് മെട്രോ പദ്ധതിക്ക് 20 കോടി
* മെഡിസെപ്പ് പരിഷ്കരിക്കും. ഡിഎ. ഡിആര് മുടക്കം കൂടാതെ നല്കും
* വനിതാകര്ഷകര്ക്കായി കൃഷിസഖി
* വ്യവസായങ്ങള്ക്ക് 1558 കോടി
* സംരംഭക ഇന്കുബേഷന് സെന്ററിന് 10 കോടി
* സ്കൂള് വിദ്യാഭ്യാസ മേഖലയ്ക്ക് 1032 കോടി
* ശാസ്ത്ര സേവനത്തിനും ഗവേഷണത്തിനും 227 കോടി
* കോളജുകളില് റാഗിംഗ് തടയാന് സിദ്ധാര്ഥിന്റെ പേരില് ആന്റി റാഗിംഗ് ആപ്പ്
*പള്ളിയോട ഗ്രാന്ഡ് കൂട്ടി
* സ്വകാര്യബസുകള്ക്ക് മൂന്നു മാസത്തെ നികുതിയിൽ 50 ശതമാനം ഇളവ്. ടൂറിസ്റ്റ് ബസുകളുടെ നികുതിയില് 50 ശതമാനം ഇളവ്
* മിഷന് സമുദ്രക്ക് 400 കോടി
* കോഴിക്കോട്ട് എംടി വാസുദേവന്നായരുടെ പേരില് സാംസ്കാരിക കേന്ദ്രം
*തേക്കിന്കാട് മൈതാന വികസനത്തിന് 10 കോടി
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പങ്കാളിത്ത പെൻഷനിൽ മാറ്റം പ്രഖ്യാപിച്ചു. പദ്ധതിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം പ്രഖ്യാപിച്ചത്. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കും. ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നൽകും.
അതേസമയം, ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം ഉയർത്തുന്നതിലും പരാമർശമുണ്ടായില്ല. ഡിഎ കുടിശ്ശികയുടെ മുൻകാല പ്രാബല്യവും ബജറ്റിൽ പരാമർശിച്ചില്ല.
Kerala
തിരുവനന്തപുരം: വനംവന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 243.80 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്.
സംസ്ഥാനത്തെ മലയോര കർഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണത്തിന്റെ ഭീഷണിയിലാണ്. കേരളത്തിൽ കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തി അവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക സാങ്കേത വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായി 192.20 കോടി വകയിരുത്തി. വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ആർആർടി സംഘത്തെ നിയോഗിക്കും.