Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LatexPrices

റ​ബ​ര്‍വി​ല മുന്നൂറി​ലേ​ക്ക് ; ലാറ്റക്‌സ് വിലയും കുതിക്കുന്നു

കോ​ട്ട​യം: ച​ര​ക്കെ​ടു​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ മ​ടി​ച്ചി​രു​ന്ന 25 വ​ര്‍ഷം മു​മ്പു​ള്ള അ​വ​സ്ഥ​യി​ല്‍നി​ന്ന് റ​ബ​ര്‍ വി​ല ഇ​ന്ന് 300ലേ​ക്കു കു​തി​ക്കു​ന്നു. 2000ല്‍ ​ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ ദി​നം​പ്ര​തി വി​ല താ​ഴേ​ക്ക് പ​തി​ച്ച​പ്പോ​ള്‍ ക​ര്‍ഷ​ക​ര്‍ ഒ​രു​പാ​ട് ക​ണ്ണീരൊ​ഴു​ക്കി​യ​ത് ഒ​രു​ കാ​ലം.

ഇ​ന്ന് സ​ര്‍വ​കാ​ല റി​ക്കാ​ര്‍ഡും ഭേ​ദി​ച്ചാ​ണ് 300ലേ​ക്കു​യ​രു​ന്ന​ത്. ഇ​ന്ന​ലെ ആ​ര്‍എ​സ്എ​സ് നാ​ലി​ന് റ​ബ​ര്‍ ബോ​ര്‍ഡ് ന​ല്‍കി​യ വി​ല 296ഉം ​അ​ഞ്ചി​ന് 290 രൂ​പ​യു​മാ​ണ്. വ്യാ​പാ​രി​ക​ള്‍ ന​ല്‍കി​യ​താ​ക​ട്ടെ ആ​ര്‍എ​സ്എ​സ് നാ​ലി​ന് 288, അ​ഞ്ചി​ന് 282 രൂ​പ​യു​മാ​ണ്.

റ​ബ​ര്‍വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു​വെ​ങ്കി​ലും മ​ഴ​യെ​ത്തു​ട​ര്‍ന്ന് ടാ​പ്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് നേ​ട്ട​മി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മു​മ്പ് 287 രൂ​പ​യി​ല്‍ എ​ത്തി​യ​യു​ട​ന്‍ 282 രൂ​പ​യി​ലേ​ക്കു താ​ഴ്ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​കു​തി​പ്പ്. ദി​നം​പ്ര​തി നേ​രി​യ ഉ​ണ​ര്‍വു​ണ്ടാ​കു​ന്ന​ത് വി​ല 300 ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.

ലാ​റ്റ​ക്‌​സി​നു​ണ്ടാ​യ വ​ലി​യ വി​ലവ​ര്‍ധ​ന ഷീ​റ്റു​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ക​ര്‍ഷ​ക​രി​ല്‍നി​ന്ന് എ​ടു​ക്കു​ന്ന 60 ശ​ത​മാ​നം ഡി​ആ​ര്‍സി ലാ​റ്റ​ക്‌​സി​ന്‍റെ സ്‌​പോ​ട്ട് വി​ല 298 രൂ​പ​യാ​യി കു​തി​ച്ചു. 220 രൂ​പ​യി​ല്‍നി​ന്നാ​ണ് 10 മാ​സ​ത്തി​നി​ടെ ഈ ​വ​ര്‍ധ​ന​യു​ണ്ടാ​യ​ത്.

Latest News

Corehub Up