കാഞ്ഞങ്ങാട്: ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും.
കാഞ്ഞങ്ങാട് സ്വദേശി ഡോ. പി. കൃഷ്ണനെയാണ് (78) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് പി.എം. സുരേഷ് ശിക്ഷിച്ചത്.
കാസർഗോഡ് ജില്ലാ ആശുപത്രി സൂപ്രണ്ടായി വിരമിച്ചയാളാണ് പ്രതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറുമാസവും അധികതടവ് അനുഭവിക്കണം. 2020 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം.
പെരിയയില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. കൃഷ്ണന്റെ ക്ലിനിക്കില്‍ കാലിലെ കുരു കാണിക്കാനെത്തിയതായിരുന്നു പതിനാറുകാരിയായ പെണ്‍കുട്ടി. പരിശോധിക്കുന്ന സമയത്ത് ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.