Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Works

ചെ​ല്ലാ​നം ക​ട​ൽ തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി: 464 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി ചെ​​​ല്ലാ​​​നം തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ക​​​ട​​​ലാ​​​ക്ര​​​മ​​​ണ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും വേ​​​ണ്ടി 464 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് പു​​​തു​​​ക്കി​​​യ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ഡ്വ. മോ​​​ൻ​​​സ് ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു.

രൂ​​​ക്ഷ​​​മാ​​​യ ക​​​ട​​​ലാ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന കൊ​​​ച്ചി ചെ​​​ല്ലാ​​​നം തീ​​​ര സം​​​ര​​​ക്ഷ​​​ണം ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ 6.1 കി.​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ ടെ​​​ട്രാ​​​പോ​​​ഡ് സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടു കൂ​​​ടി​​​യ ക​​​ട​​​ൽ​​​ഭി​​​ത്തി പു​​​ന​​​ർ നി​​​ർ​​​മാ​​​ണ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​കൂ​​​ടാ​​​തെ കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ച് താ​​​ഴ്ന്നു പോ​​​യ ക​​​ട​​​ൽ​​​ഭി​​​ത്തി​​​ക​​​ളു​​​ടെ പു​​​ന​​​ർ നി​​​ർ​​​മാ​​​ണം, ബ​​​സാ​​​ർ പു​​​ലി​​​മു​​​ട്ട് പ്ര​​​വൃ​​​ത്തി​​​ക​​​ൾ, ആ​​​ർ​​​സി​​​സി ന​​​ട​​​പ്പാ​​​ത, സി​​​വി​​​ൽ പ്ര​​​വൃ​​​ത്തി​​​ക​​​ൾ, യൂ​​​ട്ടി​​​ലി​​​റ്റി മാ​​​റ്റി സ്ഥാ​​​പി​​​ക്ക​​​ൽ, വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ എ​​​ന്നി​​​വ​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up