Kerala
നാദാപുരം: വടകര സംസ്ഥാന പാതയിൽ പുറമേരി സർവീസ് സഹകരണ ബാങ്കിനു സമീപത്തെ യൂപ്പർ ലൈറ്റ് ഇലക്ട്രിക്കൽ ഷോറൂം, മസായി മൾട്ടി ബ്രാൻഡ് ഇലക്ട്രിക്കൽ സ്കൂട്ടർ ഷോറൂം എന്നീ കടകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു.
ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെയാണു സ്കൂട്ടർ ഷോറൂമിൽ ബാറ്ററി പൊട്ടി തെറിച്ചാണു കെട്ടിടത്തിനുള്ളിൽ തീപടർന്നത്. നിമിഷങ്ങൾക്കകം ഇരു നില കെട്ടിടത്തിലെ എട്ട് മുറികളും തീ വിഴുങ്ങി. മൂന്നു മണിക്കൂറിലെറെ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ തീ അണച്ചപ്പോഴേക്കും രണ്ട് കടകളും ചാരമായി മാറി.
യൂപ്പർ ലൈറ്റ് ഇലക്ട്രിക്കൽ ഷോറൂമിന്റെ ഗോഡൗൺ ഈ കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. സംഭവ സമയം രണ്ടു കടകളിലുമായി നാലു ജീവനക്കാർ ഉണ്ടായിരുന്നു. തീ പടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങളുടെ വൻശേഖരം അഗ്നിക്കിരയായി.
വിലാതപുരം സ്വദേശി ആർ.കെ. റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം. നാലു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായി. വയനാട് സ്വദേശികളായ എബി, ബിനു , ജെറിൻ എന്നിവരുടെ ഉടസ്ഥതയിലുള്ളതാണു സ്കൂട്ടർ ഷോറൂം.
Kerala
തൃശൂർ: പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം സ്ഥിരീകരിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ ചൊവ്വാഴ്ച മൂന്നരയോടെയുണ്ടായ സ്ഫോടനത്തിൽ നാൽപ്പതു പേർക്കു പരിക്കേറ്റു.
പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാതെ രക്ഷാപ്രവർത്തകർക്കു സംഭവ സ്ഥലത്തേക്കു പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴും വെടിപ്പുരയിൽ സ്ഫോടനങ്ങൾ നടക്കുന്നുണ്ട്.
വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്റെ ചുറ്റുപാടുള്ള മരങ്ങളെല്ലാം കത്തിപ്പോയി. ഇവിടെ പ്രവർത്തിച്ചിരുന്ന അഞ്ചു വെടിപ്പുരകളും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പാടത്ത് പലഭാഗത്തും ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു. വളരെ ദൂരേയ്ക്കുവരെ ശരീര ഭാഗങ്ങൾ തെറിച്ചുവീണിട്ടുണ്ട്. വീണ്ടും സ്ഫോടനങ്ങൾ നടക്കുന്നത് രക്ഷാപ്രവർത്തനം അതീവദുഷ്കരമായി മാറിയിട്ടുണ്ട്. തുടർസ്ഫോടനങ്ങൾ നടക്കുന്നതിനാൽ ഫയർ ഫോഴ്സിന് സ്ഫോടന സ്ഥലത്തെ രക്ഷാപ്രവർത്തനം വെല്ലുവിളിയായി മാറിയിട്ടുണ്ട്. പൊട്ടാൻ സാധ്യതയുള്ള വെടിക്കോപ്പുകൾ ഇനിയും അവിടെ അവശേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാകാൻ ജില്ലാ കളക്ടർ ആശുപത്രികൾക്കു നിർദേശം നൽകി. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും അപകടത്തിൽ കത്തി നശിച്ചു.
മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അപകടമുണ്ടായത്. രാത്രി 12.30ഓടെയാണ് സംഭവം. സിലിണ്ടർ ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
താന്നിമൂട് ആണ് അപകടം ഉണ്ടായത്. ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്. അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ആണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.
ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
Kerala
കൊച്ചി: തൃക്കാക്കര തോപ്പില്‍ സ്കൂള്‍ ജംഗ്ഷന് സമീപം ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം.
ഇതോടെ തൃക്കാക്കര തോപ്പില്‍, ബിഎം നഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. തൃക്കാക്കര ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. സംഭവം പുലര്‍ച്ചെ ആയതിനാല്‍ വലിയൊരു ദുരന്തം വഴിമാറി.
District News
ആലുവ: ആലുവ മേഖലയിൽ ഇന്നലെ രണ്ടിടത്ത് തീപിടുത്തമുണ്ടായി. ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഗ്യാരേജ് വർക്ക്ഷോപ്പിൽ സ്ക്രാപ്പ് ടയറുകൾക്കും, അശോകപുരം കൊച്ചിൻബാങ്ക് കവലയ്ക്കു സമീപം വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുമാണ് തീപിടുത്തമുണ്ടായത്. രണ്ടിടത്തും ആളപായമില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ ടയറുകൾക്ക് തീപിടിച്ചത്. ഇവിടുത്തെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീയണക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
രണ്ടുമണിയോടെയാണ് അശോകപുരത്തെ വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപടർന്നത്. കൈപ്പാലത്തിൽ അനീഷിന്റെ വീടിനു മുകളിൽ വാടകയ്ക്കു താമസിക്കുന്ന കരിപ്പേരി കെ.എസ്. റെനിയുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീട്ടുപകരണങ്ങൾ, ഫ്രിഡ്ജ്, എസി എന്നിവ കത്തി നശിച്ചു.
റെനിയും കുടുംബവും പുറത്തുപോയിരിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീയാളുന്നത് കണ്ടത്. ഉടൻ ആലുവയിൽനിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തിയാണ് തീയണച്ചത്. അടുക്കളയിൽ നിന്ന് തീ ഹാളിലേക്കും കിടപ്പ് മുറിയിലേക്കും പടരുകയായിരുന്നു.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്.
പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വനിതാ പൊലീസ് ഉദ്യോസ്ഥർക്കും, ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടർന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്കും തീപിടിച്ചു.
സ്ഫോനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അഗ്നിശമനസേന സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
അതേസമയം ഇന്ന് ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്ഫോടക ശേഖരവും ആയുധങ്ങളും പിടികൂടിയിരുന്നു. ഉഗ്രസ്ഫോടകശേഷിയുള്ള 350 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.
ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് കഴിഞ്ഞ ദിവസം പിടിയിലായ ജമ്മു കാഷ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.