Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tragic End After

പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മൂ​ടി പൊ​ട്ടി​ത്തെ​റി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കോ​യ​മ്പ​ത്തൂ​ർ: കൗ​ണ്ടം​പാ​ള​യം സ​മീ​പം മേട്ടു​പ്പാ​ള​യം റോ​ഡി​ലെ ഏ​റു ക​മ്പ​നി ജം​ഗ്ഷ​നി​ലു​ള്ള ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മൂ​ടി പൊ​ട്ടി​ത്തെ​റി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പീ​ള​മേ​ട് രാ​മ​സ്വാ​മി ലേ​ഔ​ട്ട് സ്വ​ദേ​ശി​യാ​യ ക​ന്നി​മു​ത്തു(42) ആ​ണ് മ​രി​ച്ച​ത്. സി​എ​ൻ​ജി നി​റ​യ്ക്കു​ന്ന​തി​നാ​യി ക്യൂ​വി​ൽ കാ​ത്തു​നി​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഭൂ​ഗ​ർ​ഭ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മൂ​ടി പൊ​ട്ടി​ത്തെ​റി​ച്ച് ഡ്രൈ​വ​റു​ടെ ത​ല​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്കി​ടെ മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൗ​ണ്ടം​പാ​ള​യം പൊ​ലി​സ് ആ​റു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

Latest News

Corehub Up