x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​നത്താ​വ​ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 2, 2026 11:14 AM IST | Updated: March 2, 2026 11:14 AM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് അ​ദ്ബി നാ​സ​ർ അ​ൽ-​സ​ബാ​ഹ് സ​ന്ദ​ർ​ശി​ച്ചു.

ഫ​ർ​വാ​നി​യ ഹെ​ൽ​ത്ത് ഡി​സ്ട്രി​ക്റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ-​റ​ഷീ​ദി, ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ലി അ​ൽ-​മു​തൈ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​സ്പി​റ്റ​ലി​ൽ ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യാ​വ​സ്ഥ​യെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ന​ൽ​കു​ന്ന ചി​കി​ത്സ​ക​ളെ​ക്കു​റി​ച്ചും ഡോ​ക്ട​ർ​മാ​ർ ഗ​വ​ർ​ണ​ർ​ക്ക് വി​ശ​ദീ​ക​രി​ച്ച് ന​ൽ​കി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കി.

യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും മാ​നു​ഷി​ക​വും പ്ര​ഫ​ഷ​ണ​ലു​മാ​യ ക​ട​മ​ക​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും സ​ന്ന​ദ്ധ​ത​യെ​യും ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ചു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും കു​വൈ​റ്റി​നെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ജ​ന​ങ്ങ​ളെ​യും എ​ല്ലാ​വി​ധ വി​പ​ത്തു​ക​ളി​ൽ നി​ന്നും ദൈ​വം സം​ര​ക്ഷി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Tags : Governor of Farwaniya Attack Airport War

Recent News

Corehub Up