x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്ന് 1.86 കോ​ടിയുടെ ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പിടികൂടി


Published: March 21, 2026 01:33 AM IST | Updated: March 21, 2026 01:33 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പിടികൂടി. സിം​ഗ​പ്പൂ​രി​ൽനി​ന്ന് എ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ലി​ബി​ൻ ദാ​സി​ൽ നി​ന്നാ​ണ് ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 1.86 കോ​ടി വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍റെ പ​ങ്കും തെ​ളി​ഞ്ഞു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് ജ​യ​പ്ര​കാ​ശും കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞു. സിം​ഗ​പ്പൂ​രി​ൽനി​ന്ന് വ​രു​ന്ന​തി​നാ​ൽ ക​സ്റ്റം​സി​ന് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്‍റെ ബാ​ഗേ​ജ് ശേ​ഖ​രി​ക്കാ​ൻ ആ​ന​ന്ദ് ലി​ബി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും വു​ഹാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ച ഡോ​ക്ട​ർ​മാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ലി​ബി​ൻ ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Tags : Hydroponic cannabis seized airport Thiruvananthapuram ganja

Recent News

Corehub Up