x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഇ​ആ​ർ ഫ​ണ്ട് വി​മാ​ന​ത്താ​വ​ള പ​രി​സ​ര വി​ക​സ​ന​ത്തി​ന്

വെബ് ഡെസ്ക്
Published: September 12, 2026 04:09 AM IST | Updated: September 12, 2026 04:09 AM IST

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന യോ​ഗം.

മ​ല​പ്പു​റം: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സി​ഇ​ആ​ർ (കോ​ർ​പ്പ​റേ​റ്റ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി) ഫ​ണ്ട് ഇ​നി പൂ​ർ​ണ​മാ​യും വി​മാ​ന​ത്താ​വ​ള പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി വി​നി​യോ​ഗി​ക്കും.

ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം. മ​ഴ​ക്കാ​ല​ത്ത് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്നു​ള്ള വെ​ള്ളം സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തു​മൂ​ല​മു​ള്ള ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി 3.5 കോ​ടി രൂ​പ സി​ഇ​ആ​ർ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ക്കും.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള "എ​സ്’ വ​ള​വ് നി​ക​ത്തി റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ൻ​ഒ​സി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഉ​ട​ൻ ന​ൽ​കും. ഇ​തോ​ടെ ഏ​റെ​ക്കാ​ല​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ന്ന​യി​ച്ചു​വ​രു​ന്ന പ്ര​ധാ​ന റോ​ഡ് സു​ര​ക്ഷാ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.

വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് വീ​ടു​ക​ളും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ എ​ൻ​ഒ​സി നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും യോ​ഗം പ​രി​ഗ​ണി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക​മാ​യി പു​ന​പ്പ​രി​ശോ​ധ​ന ന​ട​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ഉ​റ​പ്പാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കൃ​ത്യ​മാ​യ പ​ട്ടി​ക ത​യാ​റാ​ക്കി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും സ​ഹാ​യം ല​ഭ്യ​മാ​കും.

സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ല​ഭ്യ​മാ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തോ​ടൊ​പ്പം പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വ​ള്ളി​ക്കു​ന്ന് എം​എ​ൽ​എ ടി.​വി. ഇ​ബ്രാ​ഹിം, എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ മു​കേ​ഷ് യാ​ദ​വ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham CER funds airport

Recent News

Corehub Up