x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ര​ങ്ങുശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ത​ളി​മ​ല പ്ര​ദേ​ശ​ത്തുകാ​ർ

വെബ് ഡെസ്ക്
Published: September 12, 2026 05:00 AM IST | Updated: September 12, 2026 05:00 AM IST

ത​ളി​മ​ല പ്ര​ദേ​ശ​ത്ത് സ​ജീ​വ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യി​ൽ നി​ല​യു​റ​പ്പി​ച്ച് കു​ര​ങ്ങ​ൻ​മാ​ർ.

വൈ​ത്തി​രി: പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ൽ​പെ​ട്ട ത​ളി​മ​ല പ്ര​ദേ​ശ​ത്ത് കു​ര​ങ്ങുശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദി​ന​ച​ര്യ​ക​ളെ​യും കൃ​ഷി​യെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചി​ട്ടും വ​നം​വ​കു​പ്പോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ത​ളി​മ​ല പ്ര​ദേ​ശ​ത്തെ പ്ലാന്‍റേ​ഷ​ൻ മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് കൂ​ട്ട​ത്തോ​ടെ കു​ര​ങ്ങു​ക​ൾ ഇ​റ​ങ്ങു​ന്ന​ത്.

വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ ത​ക​ർ​ക്കു​ക, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു കൊ​ണ്ടു​പോ​വു​ക, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ക എ​ന്നി​വ ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ചി​ട്ടാ​ലും കു​ര​ങ്ങു​ക​ൾ വീ​ടി​നു​ള്ളി​ലേ​ക്ക് അ​ക്ര​മി​ച്ചു​ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ, പ്ലാ​വ്, ഏ​ലം, മ​റ്റ് പ​ച്ച​ക്ക​റി വി​ള​ക​ൾ എ​ന്നി​വ കു​ര​ങ്ങു​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ന​ശി​പ്പി​ക്കു​ക​യാ​ണ്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ർ​ഷി​ക ന​ഷ്ട​മാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​ട്ടു​ള്ള​ത്.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ത്ര​യും വേ​ഗം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ത​ളി​മ​ല​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Tags : District News Nattuvishesham Thalimala monkey

Recent News

Corehub Up