കുടുംബശ്രീ സംസ്ഥാനതല വ്ലോഗ് മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ ആർ. രത്യുഷ് തദ്ദേശ സ്വയംഭരണമന്ത്രി കെ.എം. ഷാജിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.
നെന്മാറ: കുടുംബശ്രീ മിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വ്ലോഗ് മത്സരത്തിൽ പാലക്കാട് ജില്ലയ്ക്ക് രണ്ടാംസ്ഥാനം.
വിളയഞ്ചാത്തന്നൂർ വിജയലക്ഷ്മി നിലയത്തിലെ ആർ. രത്യുഷാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.
നെന്മാറ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളും പ്രത്യേകതകളും പരിചയപ്പെടുത്തുന്ന മൂന്നു മിനിറ്റ് ദൈർഘ്യമുള്ള റീലാണ് മത്സരത്തിൽ അവതരിപ്പിച്ചത്.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണമന്ത്രി കെ.എം. ഷാജിയിൽനിന്ന് രത്യുഷ് പുരസ്കാരം ഏറ്റുവാങ്ങി.
പട്ടാമ്പി കൊപ്പം ജിവിഎച്ച്എസ്എസ് അധ്യാപകനായ ആർ. രത്യുഷ് അധ്യാപനത്തോടൊപ്പം ദൃശ്യാവിഷ്കാര രംഗത്തും സജീവമാണ്.
Tags : NattuVishesham DistricteNews