x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോം ​ജോ​സ് അ​ങ്ക​മാ​ലി​ക്ക് ന​വ​തി സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: September 12, 2026 06:05 AM IST | Updated: September 12, 2026 06:05 AM IST

ടോം ​ജോ​സ് അ​ങ്ക​മാ​ലി ന​വ​തി സ്വീ​ക​ര​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി: സാ​ഹി​ത്യ​കാ​ര​നും സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് സെ​ക്ര​ട്ട​റി​യും നേ​തൃ​ത്വ പ​രി​ശീ​ല​ക​നും അ​ധ്യാ​പ​ക​നും ആ​യി​രു​ന്ന ടോം ​ജോ​സ് അ​ങ്ക​മാ​ലി​ക്ക് കേ​ര​ള ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സും അ​ങ്ക​മാ​ലി പൗ​രാ​വ​ലി​യും ചേ​ർ​ന്ന് ന​വ​തി സ്വീ​ക​ര​ണം ന​ൽ​കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ദ​ശാ​ബ്ദ​ങ്ങ​ളാ​യി താ​ൻ അ​ട​ക്കം യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നേ​തൃ​ത്വ പ​രി​ശീ​ല​ന​വും മാ​ർ​ഗ​ദ​ർ​ശ​ന​വും ന​ൽ​കി ത​ല​മു​റ​ക​ളെ വ​ലി​യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ആ​ചാ​ര്യ ശ്രേ​ഷ്ഠ​നാ​യി​രു​ന്നു ടോം ​ജോ​സ് എ​ന്ന് മ​ന്ത്രി പ്ര​സ്താ​വി​ച്ചു .

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജേ​ക്ക​ബ് പാ​ല​പ്പി​ള്ളി മം​ഗ​ളപ​ത്രം സ​മ​ർ​പ്പി​ച്ചു.​എംഎംബി ജ​ന​റ​ൽ ബ്ര​ദ​ർ ബാ​സ്റ്റി​ൻ ക​രു​വേ​ലി​ൽ ന​വ​തി സ്മൃ​തിഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു.

മു​ൻ​മ​ന്ത്രി ജോ​സ് തെ​റ്റ​യി​ൽ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. പ്ര​ഫ. വി.​എ. വ​ർ​ഗീ​സ്, ബേ​ബി മൂ​ക്ക​ൻ, ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി, ഫാ. ​ജേ​ക്ക​ബ് നാ​ലുപ​റ​യി​ൽ, സി​ജോ പൈ​നാ​ട​ത്ത്, എ​ൻ.വി. ​സേ​വി​യ​ർ, പി.എ. തോ​മ​സ് പ​ട​യാ​ട്ടി​ൽ, ഡേ​വി​ഡ് ക​ണ്ണ​നാ​യ്ക്ക​ൽ, ഫാ. ​സി​ജു ജോ​ർ​ജ്, അ​ഡ്വ. ജോ​ർ​ഫി​ൻ പെ​ട്ട, ഷാ​ജി മാ​ലി​പ്പാ​റ, ജോ​യി പോ​ൾ, സി​സ്റ്റ​ർ ശോ​ഭ, സ്വ​പ്ന ടോം​സ്, ആ​ശാ ടോംസ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക് വേ​ണ്ടി ഉ​പ​ഹാ​ര​ങ്ങ​ളും പൊ​ന്നാ​ട​ക​ളും സ​മ്മാ​നി​ച്ചു. ടോം ​ജോ​സ് മ​റു​പ​ടി പ​റ​ഞ്ഞു. സ്നേ​ഹ സ​ൽ​ക്കാ​ര​വും ഉ​ണ്ടാ​യി​രു​ന്നു .

Tags : NattuVishesham DistricteNews

Recent News

Corehub Up