x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​യ​വി​ത​ര​ണം നൂ​റു​ദി​ന പ​രി​പാ​ടി​യി​ലെ സു​പ്ര​ധാ​ന ഘ​ട​കം: മ​ന്ത്രി അ​നി​ൽ​കു​മാ​ർ

വെബ് ഡെസ്ക്
Published: September 12, 2026 05:55 AM IST | Updated: September 12, 2026 05:55 AM IST

തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന ജില്ലാതല പ​ട്ട​യ​മേ​ള​യി​ൽ മാ​യ​ന്നൂ​ർ മേ​ന്പ​ത്തു​വീ​ട്ടി​ൽ ജാ​ന​കി അ​മ്മ​യ്ക്ക് റ​വ​ന്യൂ​മ​ന്ത്രി അ​നി​ൽ​കു​മാ​ർ പ​ട്ട​യം കൈ​മാ​റു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന

തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ ഘ​ട​ക​മാ​ണ് പ​ട്ട​യ​വി​ത​ര​ണ​മെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ.

നൂ​റു​ദി​നം​കൊ​ണ്ട് 5,000 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ്രാ​ഥ​മി​ക​മാ​യി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പാ​ല​ക്കാ​ട് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ​ട്ട​യ​മേ​ള​യോ​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. 25,000 ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​യി​രു​ന്നു വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തി​ന​കം ത​ന്നെ 30,000ത്തി​ല​ധി​കം എ​ണ്ണ​ത്തി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ത് 50,000 ആ​യി ഉ​യ​ർ​ത്താ​നാ​ണ് വ​കു​പ്പ് ഇ​പ്പോ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ മാ​ത്രം 6,000 ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്ക​നാ​യി.

സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്കും വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ർ​ക്കും ഭൂ​മി​യും ഭൂ​മി​ക്ക് അ​വ​കാ​ശ​രേ​ഖ​യും ല​ഭ്യ​മാ​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. വ​ന​ഭൂ​മി, തീ​ര​ദേ​ശം, മ​ല​യോ​ര​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ണ്.

പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കും ഭൂ​മി ല​ഭ്യ​മാ​ക്കു​ക എ​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ആ​ദി​വാ​സി​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​ട്ട​യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ് തു​കൊ​ണ്ട് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ കെ. ​രാ​ജ​ൻ, എ.​സി മൊ​യ്തീ​ൻ, കെ.​കെ. രാ​മ​ച്ദ്ര​ൻ, കെ.​കെ. വ​ൽ​സ​രാ​ജ്, അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, സ​ബ് ക​ള​ക്ട​ർ എ​ഹ്തെ​ദ മു​ഫ​സി​ർ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ.​സി. പ്രീ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ദ്യപ​ട്ട​യം ഏ​റ്റു​വാ​ങ്ങി ശാ​ര​ദ​യും മ​ക​നും

തൃ​ശൂ​ർ ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ആ​കെ 1,175 പ​ട്ട​യ​ങ്ങ​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്. ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ 1,021 പ​ട്ട​യ​ങ്ങ​ളും വ​ന​ഭൂ​മി ഇ​ന​ത്തി​ൽ 105 പ​ട്ട​യ​ങ്ങ​ളും 38 മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ളും 11 ഇ​നാം പ​ട്ട​യ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​ണ​ലൂ​ർ വി​ല്ലേ​ജി​ൽ കാ​ണാ​ട്ട് കൊ​ച്ചു​കു​ട്ട​ന്‍റെ ഭാ​ര്യ ശാ​ര​ദ​യും മ​ക​ൻ ദി​ലീ​പ് കു​മാ​റും 48 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി​യു​ടെ പ​ട്ട​യം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന്, മ​ണ​ലൂ​ർ വി​ല്ലേ​ജി​ലെ സ​ർ​വേ ന​ന്പ​ർ 141/16ൽ ​ഉ​ൾ​പ്പെ​ട്ട ഭൂ​മി​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന ര​മേ​ശി​നും ഭാ​ര്യ സ​രി​ത​യ്ക്കും കാ​ല​ങ്ങ​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന ഭൂ​മി​ക്ക് അ​വ​കാ​ശ​രേ​ഖ​യെ​ന്ന സ്വ​പ്നം കൈ​മാ​റി. മ​ര​ത്തം​കോ​ട് കി​ട​ങ്ങൂ​ർ കോ​ലാ​ടി​പ്പ​ണി​യി​ൽ വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ഭാ​ര്യ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യു​മാ​യ സീ​ത​യ്ക്ക് 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി​ക്കും അ​വ​കാ​ശ​രേ​ഖ ല​ഭി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up