x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്കാ​യി "ബാ​ല്യ​സ്പ​ന്ദ​നം' ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ കാ​മ്പ​യി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: September 12, 2026 05:35 AM IST | Updated: September 12, 2026 05:35 AM IST

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍- ബാ​ല്യ​സ്പ​ന്ദ​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ഴ​ല്‍​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഷ​ക്കീ​ന നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: വ​നി​താ- ശി​ശു വി​ക​സ​ന​വ​കു​പ്പും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ കാ​മ്പ​യി​ന്‍- ബാ​ല്യ​സ്പ​ന്ദ​ന​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ത്രൈ​മാ​സ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ മൂ​ന്നു​മു​ത​ല്‍ ആ​റു വ​യ​സു​വ​രെ അ​ങ്ക​ണ​വാ​ടി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​വും വ​ള​ര്‍​ച്ച​യും തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ക്കും.

കു​ട്ടി​ക​ളി​ലെ വ​ള​ര്‍​ച്ചാ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍, വൈ​ക​ല്യ​ങ്ങ​ള്‍ എ​ന്നി​വ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ ക​ണ്ടെ​ത്തി ചി​കി​ത്സ​യും തു​ട​ര്‍​പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ല്‍ കാ​ഴ്ച, കേ​ള്‍​വി, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് എ​ന്നി​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും.
അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തേ​ങ്കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ഴ​ല്‍​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഷ​ക്കീ​ന നി​ര്‍​വ​ഹി​ച്ചു.

കു​ഴ​ല്‍​മ​ന്ദം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ബി. ​റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടി.​വി. മി​നി​മോ​ള്‍, കു​ഴ​ല്‍​മ​ന്ദം സി​ഡി​പി​ഒ എ​സ്. വ​ന​ജ, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​നൂ​പ് റ​സാ​ഖ്, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. സ​യ​ന, പ​ബ്ലി​ക്ക് ഹെ​ല്‍​ത്ത് നേ​ഴ്‌​സ് റോ​സി​ലി, തേ​ങ്കു​റി​ശി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദീ​പ്തി നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up