x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

150 ദി​വ​സം കൊ​ണ്ട് പു​തി​യ പ​ള്ളി; വെ​ഞ്ച​രി​പ്പ് ഇ​ന്ന്

വെബ് ഡെസ്ക്
Published: September 12, 2026 06:03 AM IST | Updated: September 12, 2026 06:03 AM IST

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ന​ട​ത്ത​റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തിന്‍റെ അ​ൾ​ത്താ​ര.

ന​ട​ത്ത​റ: ന​വീ​ക​രി​ച്ച ന​ട​ത്ത​റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ചരി​പ്പ് ഇ​ന്ന ന​ട​ക്കും. 25 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഫാ. ജോ​സ് വ​ല്ലൂ​രാ​ന്‍റെ നേതൃത്വത്തിലാണ് ദേവാ​ല​യം നി​ർ​മി​ച്ച​ത്. ഈ ദേവാലയം വി​ശ്വാ​സി​ക​ളു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം ഇ​പ്പോ​ഴ​ത്തെ വി​കാ​രി​യാ​യ ഫാ. ​നോ​ബി അ​മ്പൂ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തിൽ നവീകരിക്കുകയായിരുന്നു.

പ​ള്ളി​യു​ടെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും മാ​റ്റി പു​തി​യ​ത് നി​ർ​മി​ച്ചു. പ്ര​കാ​ശ​പൂ​രി​ത​മാ​യ ദേവാ​ല​യ​ത്തി​ൽ സ്വ​ർ​ഗ​സ​മാ​ന​മാ​യ മ​ദ്ബ​ഹ ഒ​രു​ക്കി. തി​രു​ഹൃ​ദ​യ​ഭ​ക്തി​ക്ക​നു​യോ​ജ്യ​മാ​യ ചി​ത്ര പ​ണി​ക​ൾ, മ​നോ​ഹ​ര​മാ​യ സീ​ലി​ംഗ്, കൂ​റ്റ​ൻ ഫാ​നു​ക​ൾ, വ്യക്ത​ത​യാ​ർ​ന്ന ആ​ധു​നി​ക ശ​ബ്‌​ദ​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ സ്ഥാ​പി​ച്ചു.

ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് ദേവാ​ല​യ ന​വീ​ക​ര​ണ​ത്തി​നാ​യി ചെല​വ​ഴി​ച്ച​ത്. ഇ​ന്ന് വൈ​കി​ട്ട് 5.30ന് ​തൃ​ശൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ദേ​വാ​ല​യ​ത്തി​ന്‍റെ പു​ന​ർ​കൂ​ദാ​ശ​ക​ർമം നി​ർ​വ​ഹി​ക്കും. വി​കാ​രി ഫാ​. നോ​ബി അ​മ്പൂ​ക്ക​ൻ, സ​ഹ​വി​കാ​രി ഫാ​. ആ​ൽ​ബി​ൻ ചൂ​ണ്ട​ൽ എ​ന്നി​വ​രാ​ണ് പ​ള്ളി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്. കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് നെ​ല്ലി​ശേ​രി, തോ​മ​സ് മു​ണ്ട​ൻ​മാ​ണി, സോ​ജ​ൻ ചെ​മ്പ​ക​ശേ​രി ലെ​നി​ൻ ത​ട്ടി​ൽ, ക​ൺ​വീ​ന​ർ പോ​ൾ​സ​ൺ നെ​ല്ലി​ശേ​രി, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ബി​നു പാ​ലോ​ക്കാ​ര​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistricteNews

Recent News

Corehub Up