x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ -​ എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ വൈ​ക​ൽ പ്ര​ശ്നം അ​റ്റ​കു​റ്റ​പ്പ​ണി; ഉ​ട​ൻ പ​രി​ഹാ​ര​മെ​ന്ന് റെ​യി​ൽ​വേ

വെബ് ഡെസ്ക്
Published: September 12, 2026 05:52 AM IST | Updated: September 12, 2026 05:52 AM IST

ട്രെ​യി​നു​ക​ളു​ടെ എ​ൻ​ജി​ൻ നി​ർ​ത്തേ​ണ്ടസ്ഥ​ലം പു​തു​താ​യി മാ​ർ​ക്ക് ചെ​യ്ത​പ്പോ​ൾ.

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് രാ​വി​ലെ ഏ​റ്റ​വു​മ​ധി​കം​പേ​ർ ആ​ശ്ര​യി​ക്കു​ന്ന ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ സ​മ​യ​ക്ര​മം പാ​ലി​ക്കു​മെ​ന്നു റെ​യി​ൽ​വേ. രാ​വി​ലെ 7.15 വ​രെ ഒ​ല്ലൂ​രി​നും പു​തു​ക്കാ​ടി​നു​മി​ട​യി​ൽ പാ​ത ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണു ചി​ല ദി​വ​സ​ങ്ങ​ളി​ൽ പാ​സ​ഞ്ച​ർ വൈ​കു​ന്ന​തെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തീ​രു​ന്ന​തോ​ടെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

പാ​സ​ഞ്ച​റി​ന്‍റെ ഒ​രു റേ​ക്ക് കേ​ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് അ​യ​ച്ച​തി​നാ​ലാ​ണു ചി​ല ദി​വ​സ​ങ്ങ​ളി​ൽ കോ​ച്ചു​ക​ൾ കു​റ​ഞ്ഞ​ത്. ഇ​ത് ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കും. തൃ​ശൂ​രി​ലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ വ​ന്ദേ​ഭാ​ര​ത്, പാ​സ​ഞ്ച​ർ, മെ​മു വ​ണ്ടി​ക​ളു​ടെ എ​ൻ​ജി​ൻ നി​ർ​ത്താ​നു​ള്ള സ്ഥ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​റാ​മ​ത്തെ കോ​ച്ചി​ന്‍റെ സ്ഥാ​ന​ത്താ​ണു സ്ഥി​ര​മാ​യി നി​ർ​ത്തു​ക. ഇ​തേ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പ് എ​ല്ലാ ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്കും ന​ൽ​കി​യെ​ന്നു തൃ​ശൂ​ർ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ഫി​ലോ​പ്പോ​സ് പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ക്കു പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണു പാ​സ​ഞ്ച​റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ഓ​ടി​യ​ത്. 18 കോ​ച്ചു​ക​ൾ ഇ​ട​യ്ക്കു 15-16 എ​ണ്ണ​ത്തി​ലേ​ക്കു ചു​രു​ങ്ങും. ഇ​തു തി​ര​ക്കും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ച്ചു. ട്രെ​യി​നു​ക​ൾ പ്ലാ​റ്റ്ഫോ​മി​ൽ കൃ​ത്യ​മാ​യ സ്ഥ​ല​ത്തു നി​ർ​ത്താ​ത്ത​തും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. ഇ​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Tags : NattuVishesham DistricteNews

Recent News

Corehub Up