തെങ്കരയിൽ നടന്ന ക്ഷീരകർഷകസംഗമം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു.
മണ്ണാര്‍ക്കാട്: ക്ഷീരവികസന വകുപ്പിന്റേയും തെങ്കര ക്ഷീരോത്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്കപരിപാടി- കർഷക മൈത്രി 2026-27 സംഘടിപ്പിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. തെങ്കര ക്ഷീരസംഘം പ്രസിഡന്റ് എന്‍.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡയറിഫാം ഇന്‍സ്ട്രക്ടര്‍ സി. രാധിക ക്ലാസെടുത്തു. ക്ഷീരസംഘം ഡയറക്ടര്‍ കെ. ബാബുരാജ് സ്വാഗതവും സെക്രട്ടറി രുക്മിണി നന്ദിയും പറഞ്ഞു.
Tags : NattuVishesham DistricteNews