x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പു​ഴ ക​വി​ത ബ​സ് സ്റ്റോ​പ്പി​ൽ  റോ​ഡി​ന്‍റെ ഉ​യ​ര​വ്യ​ത്യാ​സം അ​പ​ക​ട​ക്കെണി

വെബ് ഡെസ്ക്
Published: September 12, 2026 05:26 AM IST | Updated: September 12, 2026 05:26 AM IST

പ്രതീകാത്മക ചിത്രം

മ​ല​മ്പു​ഴ: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി പൈ​പ്പി​ട്ട ചാ​ൽ വേ​ണ്ട​വി​ധം മൂ​ടാ​ത്ത​തി​നാ​ൽ റോ​ഡി​നു ഉ​യ​ര​വ്യ​ത്യാ​സം​വ​ന്ന​ത് അ​പ​ക​ടം വ​രു​ത്തു​ന്ന​താ​യി പ​രാ​തി.

റോ​ഡ് ര​ണ്ടു​കൊ​ല്ല​ത്തി​ല​ധി​ക​മാ​യി ഇ​ങ്ങ​നെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ല​മ്പു​ഴ ക​വി​ത ബ​സ് സ്റ്റോ​പ്പി​ലാ​ണ് ഈ ​അ​പ​ക​ട​ക്കെ​ണി​യു​ള്ള​ത്.

ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​രു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. ചെ​റാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​റോ​ഡും ഇ​വി​ടെ നി​ന്നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ടാ​ർ​ചെ​യ്യാ​തെ കി​ട​ക്കു​ന്ന മെ​റ്റ​ലി​ൽ​തെ​ന്നി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വി​ഴാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ചി​റ്റൂ​ർ ഡി​വി​ഷ​നു കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും മ​ല​മ്പു​ഴ സെ​ക്്ഷ​ന് ഒ​ന്നും​ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ത്ര​യും​വേ​ഗം റോ​ഡ് ശ​രി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistricteNews

Recent News

Corehub Up