x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ കാ​ർ​ഷി​ക ഡ്രോ​ൺ പ്ര​ദ​ർ​ശ​നം

വെബ് ഡെസ്ക്
Published: September 12, 2026 05:27 AM IST | Updated: September 12, 2026 05:27 AM IST

കി​ഴ​ക്ക​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ട​ന്ന കാ​ർ​ഷി​ക ഡ്രോ​ൺ പ്ര​ദ​ർ​ശ​നം.

വ​ട​ക്ക​ഞ്ചേ​രി: കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ആ​ത്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി​യി​ൽ കാ​ർ​ഷി​ക ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഫീ​ൽ​ഡ് പ്ര​ക​ട​ന​പ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചു.

പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​വ​ന്ദ​ന ജി. ​പൈ, അ​വി​ഞ്ഞി പാ​ട​ശേ​ഖ​രം സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​റ്റു​ക്കു​ള​ങ്ങ​ര പാ​ട​ശേ​ഖ​ര​ത്തി​ലെ സി. ​സു​കു​മാ​ര​ന്‍റെ നെ​ൽ​വ​യ​ലി​ലും അ​വി​ഞ്ഞി പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ബ്ദു​ൾ പാ​ഷ​യു​ടെ വ​യ​ലി​ലും ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി​രീ​തി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ന്നു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള വ​ളം, ജൈ​വ ജീ​വാ​ണു​കീ​ട​നാ​ശി​നി ത​ളി​ക്ക​ൽ കാ​ര്യ​ക്ഷ​മ​മാ​യും കു​റ​ഞ്ഞ​സ​മ​യ​ത്തി​ൽ ചെ​യ്യാ​നാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഡ്രോ​ൺ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യം​വ​ച്ച​തെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

വിം​ഗ്‌​ലെ​റ്റ് അ​ഗ്രി ടെ​ക്നോ​ള​ജീ​സാ​ണ് ഡ്രോ​ൺ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. ഡ്രോ​ൺ പൈ​ല​റ്റു​മാ​രാ​യ അ​ബ്ദു​ൾ സ​ലാം, ബാ​സി​ത് എ​ന്നി​വ​ർ ഡ്രോ​ൺ പ​റ​ത്ത​ലി​നു നേ​തൃ​ത്വം ന​ൽ​കി. മ​റ്റു കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistricteNews

Recent News

Corehub Up