x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൾ ടാ​ക്‌​സി​ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മി​ല്ല

വെബ് ഡെസ്ക്
Published: September 12, 2026 04:59 AM IST | Updated: September 12, 2026 04:59 AM IST

ഇ​രി​ട്ടി​യി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥി​ര​മാ​യി പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​താ​യ കോ​ൾ ടാ​ക്‌​സി​ക​ൾ.

ഇ​രി​ട്ടി: ന​ഗ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ഓ​ട്ടോ​റി​ക്ഷാ–​ടാ​ക്‌​സി മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ച പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തു​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ന​ഗ​ര​സ​ഭ​യും പൊ​ലി​സും സം​യു​ക്ത​മാ​യി ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും വി​വി​ധ വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യോ പ​രി​ഷ്‌​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​തോ​ടെ ഒ​രു വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഓ​ട്ടോ–​ടാ​ക്‌​സി സ്റ്റാ​ൻ​ഡ് നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. നാ​ദം ജ്വ​ല്ല​റി മു​ത​ൽ ഫാ​ഷ​ൻ ടൂ​റി​സ്റ്റ് ഹോം ​വ​രെ​യു​ള്ള ഭാ​ഗ​ത്തേ​ക്ക് സ്റ്റാ​ൻ​ഡ് മാ​റ്റാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ പു​തി​യ സ്ഥ​ല​ത്ത് സ്റ്റാ​ൻ​ഡ് സം​ബ​ന്ധി​ച്ച ബോ​ർ​ഡ് പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ ഓ​ട്ടോ–​ടാ​ക്‌​സി​ക​ൾ ഇ​പ്പോ​ഴും പ​ഴ​യ സ്ഥ​ല​ത്തു​ത​ന്നെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വ്യ​ക്ത​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന ഉ​ട​മ​ക​ളെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങാ​തെ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ന​ഗ​ര​ത്തി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ശാ​സ്ത്രീ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistricteNews

Recent News

Corehub Up