x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 05:02 AM IST | Updated: September 12, 2026 05:02 AM IST

മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ൽ ഐ​ഇ​ഡി​സി ഓ​റി​യ​ന്‍റേ​ഷ​ൻ ശി​ൽ​പ​ശാ​ല ഡ​ബ്ല്യു​എം​ഒ ട്ര​ഷ​റ​ർ അ​ഡ്വ.​കെ. മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ട്ടി​ൽ: ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഐ​ഇ​ഡി​സി യൂ​ണി​റ്റ് കേ​ര​ള സ്റ്റാ​ർ​ട്ട​പ് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഡ​ബ്ല്യു​എം​ഒ ട്ര​ഷ​റ​റും കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ അ​ഡ്വ.​കെ. മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ.​സി.​പി. ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​ക്യു​എ​സി മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ന​ജ്മു​ദ്ദീ​ൻ പ്ര​സം​ഗി​ച്ചു. നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ.​നോ​ബ​ർ​ട്ട് തോ​മ​സ് പ​ള്ള​ത്ത് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ.​എ​ൻ.​എ. മു​ഹ​മ്മ​ദ് സ​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

രൂ​പ​ക​ൽ​പ​നാ​ചി​ന്ത​യും നൈ​പു​ണ്യ വി​ക​സ​ന​വും സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ൾ എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ അ​ൻ​വ​ർ സു​ലൈ​മാ​ൻ, കെ.​പി. ഇ​ർ​ഫാ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ന​യി​ച്ചു. ഹ​രി​തോ​ർ​ജം, സൗ​രോ​ർ​ജ സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സി​നും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നും ടി​ഇ​എ​സ്ഡി​പി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ. ​നി​സാ​സ് നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham Workshop WMO College

Recent News

Corehub Up