കത്തോലിക്ക കോൺഗ്രസ് ഫൊറോന സമിതി യോഗത്തിൽ ഫാ. റെജി പെരുമ്പിള്ളിൽ പ്രസംഗിക്കുന്നു.
വടക്കഞ്ചേരി: ജനവാസമേഖലയായ കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ പരിസ്ഥിതിദുർബല പ്രദേശ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും വനത്തിനുള്ളിൽ മാത്രമായി പരിസ്ഥിതിലോലമേഖല നിലനിർത്തണമെന്നും കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന സമിതി ആവശ്യപ്പെട്ടു.
ജനങ്ങളുടെ പരാതി ഇമെയിൽ വഴിയും കത്തുമുഖേനയും അറിയിക്കും.
ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ആയിരം പരാതികൾ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനു നൽകാനും തീരുമാനിച്ചു.
ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് വിൽസൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. ജിജോ അറയ്ക്കൽ, പ്രഫ. സിബി സഖറിയാസ്, ജോസ് വടക്കേക്കര, ജയിംസ് പാറയിൽ, ടെന്നി അഗസ്റ്റിൻ, കുര്യൻ തോമസ്, നിക്സൺ പുന്നത്താനത്ത്, തോമസ് വലിയപറമ്പിൽ, മഞ്ജു ജെയ്മോൻ, തോമസ് മഞ്ഞളി, ഷാജു തൈമറ്റം, ജെറോം പഴേപറമ്പിൽ, വിൽസൺ കണ്ണാടൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews