ട്രാൻസ്ഫോമറിലെ എട്ടു ഫ്യൂസുകൾ ഊരിമാറ്റിയ നിലയിൽ.
പാലക്കാട്: സാമൂഹ്യവിരുദ്ധർ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കിയതായി പരാതി. പാലക്കാട് ചടനാംകുറിശി ത്രിവേണി നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ഈ പ്രദേശത്ത് രാത്രി പത്തരയോടെ കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താതായപ്പോൾ നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് ട്രാൻസ്ഫോമറിന്റെ ഒന്‍പതിൽ എട്ടു ഫ്യൂസുകൾ ഊരിമാറ്റിയതായി ശ്രദ്ധയിൽപെട്ടത്.
തുടർന്ന് നാട്ടുകാർ ടൗണ്‍ സൗത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
വൈദ്യുതി നിയന്ത്രണത്തിനിടെ ഫ്യൂസ് മോഷണം കൂടിയായതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. മുന്‍പും ഇവിടെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ വീടുകളുടെ സിസി ടിവികൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
ട്രാൻസ്ഫോമറിനു ചുറ്റും ശക്തമായ കന്പിവേലികൾ സ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
Tags : NattuVishesham DistricteNews