x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സേ​ഫ് വി​തി​ൻ പ്രോ​ജ​ക്ട്: ഹാ​ർ​ട്ട് ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

വെബ് ഡെസ്ക്
Published: September 12, 2026 04:58 AM IST | Updated: September 12, 2026 04:58 AM IST

ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ന​ട​പ്പാ​ക്കു​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച ‘ഹാ​ർ​ട്ട്’ ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ നി​ന്ന്.

മാ​ന​ന്ത​വാ​ടി: കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ഡ​ബ്ല്യു​എ​സ്എ​സ്എ​സ്) ന​ട​പ്പി​ലാ​ക്കു​ന്ന സേ​ഫ് വി​തി​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച ‘ഹാ​ർ​ട്ട്’ ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​ന്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു.

ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എ. ജോ​സ്, കാ​രി​ത്താ​സ് ഇ​ന്ത്യ സ്റ്റേ​റ്റ് ഓ​ഫീ​സ​ർ അ​ബീ​ഷ് ആ​ന്‍റ​ണി, ഡെ​ൽ​ന മേ​രി ജെ​യ്സ​ണ്‍, ബി​ഫ്ര​ണ്ടിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​ല്ലി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ന്ന വി​വി​ധ പ​ഠ​ന സെ​ഷ​നു​ക​ളി​ൽ അ​ഞ്ചു​കു​ന്ന് റി​വൈ​വ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ, ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട്, സി​പി​ആ​ർ എ​ന്നി​വ​യി​ൽ വി​ശ​ദ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ ന​ട​ത്തി​പ്പും മാ​നു​ഷി​ക സ​ഹാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും സം​ബ​ന്ധി​ച്ച് കാ​രി​ത്താ​സ് ഇ​ന്ത്യ സ്റ്റേ​റ്റ് ഓ​ഫീ​സ​ർ അ​ബീ​ഷ് ആ​ന്‍റ​ണി​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ​യും പ്ര​ള​യ​ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​ക​ളെ​യും നേ​രി​ടു​ന്ന​തി​നു​ള്ള വി​ദ്യ​ക​ളെ​ക്കു​റി​ച്ച് വ​യ​നാ​ട് സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് അ​ഡ്വ​ഞ്ച​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ലൂ​ക്കാ ഫ്രാ​ൻ​സി​സും ക്ലാ​സു​ക​ൾ ന​യി​ച്ചു.

എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം സി​ഐ സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ല് അം​ഗ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി.

Tags : District News Nattuvishesham Social Service Society 'Heart Task Force

Recent News

Corehub Up