x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിമാനത്താവളം മാറ്റുമെന്ന വാർത്ത; എരുമേലിയിൽ ആശങ്കയും പ്രതിഷേധവും

വെബ് ഡെസ്ക്
Published: July 15, 2026 11:48 PM IST | Updated: July 15, 2026 11:48 PM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: നി​ർ​ദി​ഷ്‌​ട ശ​ബ​രി​മ​ല ഗ്രീ​ൻ ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി​ക​ൾ അ​ട​ക്കം ല​ഭി​ച്ച​ത് എ​രു​മേ​ലി​യി​ലെ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ. എ​ന്നാ​ൽ ഈ ​പ​ദ്ധ​തി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് മാ​റ്റു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​ച​ര​ണം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ പ​ദ്ധ​തി മാ​റ്റു​ന്നു എ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രോ കേ​ന്ദ്ര സ​ർ​ക്കാ​രോ ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ല​ന്നി​രി​ക്കെ എ​ങ്ങ​നെ മാ​റ്റു​മെ​ന്ന് എ​രു​മേ​ലി​യി​ലെ നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു.

മൂ​ന്ന​ര വ​ർ​ഷം മു​മ്പ് നാ​ട്ടു​കാ​രു​ടെ 307 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു അ​ള​ന്നു തി​രി​ച്ചു കു​റ്റി ത​റ​ച്ച് ഭൂ​മി വി​ൽ​ക്കാ​നോ പ​ണ​യ​പ്പെ​ടു​ത്താ​നോ പാ​ടി​ല്ലെ​ന്ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ്. വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി മാ​റ്റി​യാ​ൽ ഇ​വ​രോ​ട് സ​ർ​ക്കാ​ർ എ​ന്ത് സ​മാ​ധാ​നം പ​റ​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. വി​ൽ​ക്കാ​ൻ പ​റ്റാ​ത്ത ഭൂ​മി​യു​മാ​യി ന​ട്ടം തി​രി​ഞ്ഞ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ടി വ​രും.

പ​ദ്ധ​തി​ക്കു ല​ഭി​ച്ച കേ​ന്ദ്ര - സം​സ്ഥാ​ന അ​നു​മ​തി​ക​ൾ വെ​റു​തെ​യാ​കും. പ​ഠ​നം ഉ​ൾ​പ്പ​ടെ ഇ​തി​നാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചെ​ല​വി​ട്ട തു​ക പാ​ഴാ​യി മാ​റും. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മം ന​ട​ത്തി എ​ല്ലാ അ​നു​മ​തി​ക​ളും നേ​ടി​യ പ​ദ്ധ​തി മാ​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ക്ക​ണ​മെ​ങ്കി​ൽ ഒ​ട്ടേ​റെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ആ​ണ് കേ​ന്ദ്ര ത​ല​ത്തി​ൽ നി​ന്ന് വ​രെ നേ​രി​ടേ​ണ്ടി വ​രി​ക. വാ​സ്ത​വം ഇ​താ​യി​രി​ക്കെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ എ​വി​ടെ വേ​ണം വി​മാ​ന​ത്താ​വ​ളം എ​ന്ന് ടൈ​റ്റി​ൽ ന​ൽ​കി ചി​ല ഫേ​സ്ബു​ക് പേ​ജു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് മൂ​ലം ജ​ന​ങ്ങ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

നി​ല​വി​ൽ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ സ്ഥ​ലം എ​ന്ന​ത് എ​രു​മേ​ലി ആ​ണെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ലും ഫ​യ​ലി​ൽ അ​നു​മ​തി​യും അം​ഗീ​കാ​ര​വു​മാ​യി ഉ​ള്ള​ത്. എ​രു​മേ​ലി​യി​ൽ പ്രാ​ഥ​മി​ക അ​നു​മ​തി​യി​ൽ തു​ട​ങ്ങി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ വ​രെ എ​ത്തി​യ​തി​നൊ​പ്പം പാ​രി​സ്ഥി​തി​ക പ​ഠ​നം, സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​നം എ​ന്നി​വ​യെ​ല്ലാം ന​ട​ക്കു​ക​യും ഇ​വ സം​ബ​ന്ധി​ച്ച് പൊ​തു ജ​ന ഹി​യ​റിം​ഗ് ന​ട​ക്കു​ക​യും ചെ​യ്തു.

ആ​കെ നി​ല​വി​ൽ നേ​രി​ട്ടി​രി​ക്കു​ന്ന ത​ട​സം എ​ന്ന​ത് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ അ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ്. അ​തി​ൽ നി​ല​വി​ൽ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ​ക്ക് അ​നു​കൂ​ല വി​ധി പാ​ലാ സ​ബ് കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​സ്റ്റേ​റ്റ് ബി​ലീ​വേ​ഴ്‌​സ് ച​ർ​ച്ച് ബ​ന്ധ​മു​ള്ള അ​യാ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വ​ക ആ​ണെ​ന്ന് കോ​ട​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി​മാ​റ്റാ​ൻ സാ​ധി​ക്കി​ല്ലെ​ന്നി​രി​ക്കെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് പ​ദ്ധ​തി മാ​റ്റു​മെ​ന്ന പ്ര​ച​ര​ണം വി​വാ​ദം നി​റ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Erumeli airport

Recent News

Corehub Up