Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erumeli

ഡി​സി​എ​ൽ എരുമേലി, കട്ടപ്പന മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റുകൾ

ഡി​സി​എ​ൽ എ​രു​മേ​ലി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ഫെ​സ്റ്റ് ഒ​ക്ടോ​ബ​ർ 24നു​എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ക​ട്ട​പ്പ​ന മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് 31-ന് ​മേ​രി​കു​ളം മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലും ന​ട​ക്കും.
എ​ൽ​പി, യു.​പി, ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.
ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും.
ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഗ്രൂ​പ്പ് മ്ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.
ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു. ​പി. ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

പ്ര​സം​ഗ​വി​ഷ​യ​ങ്ങ​ൾ:

ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം 1. യു​ദ്ധ​ങ്ങ​ളും അ​ശാ​ന്തി​യും നി​റ​ഞ്ഞ ലോ​ക​ത്ത് സാ​ഹോ​ര്യ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​സ​ക്തി. 2)ആ​ധു​നി​ക ജീ​വി​ത​വും ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും.

യു.​പി വി​ഭാ​ഗം 1) ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ അ​ച്ച​ട​ക്ക​വും കൃ​ത്യ​നി​ഷ്ഠ​യും - ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ. 2.സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ

കേ​ര​ള മാ​തൃ​ക- ദു​ര​ന്ത​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത ന​മ്മ​ൾ എ​ൽ​പി വി​ഭാ​ഗം 1) ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ- മൈ​താ​ന​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന 'നാം ​ഒ​രു കു​ടും​ബം' എ​ന്ന പാ​ഠം.

എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മേ​ഖ​ല, പ്ര​വി​ശ്യാ ത​ല​ങ്ങ​ളി​ൽ ഒ​രു വി​ഷ​യം മാ​ത്ര​മാ യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. സം​സ്ഥാ​ന​ത​ല​മ​ത്സ​ര​ത്തി​ൽ ര​ണ്ടു വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​വും.

യു.​പി. ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ മേ​ഖ​ല, പ്ര​വി​ശ്യ, സം​സ്ഥാ​ന​ത​ല​ത്തി​ലും, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലും ന​ല്‌​കി​യി​ട്ടു​ള്ള ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്.

മ​ത്സ​ര​ത്തി​ന് ഒ​രു ശാ​ഖ​യി​ൽ​നി​ന്നും വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഒ​രു കു​ട്ടി​യേ​യും ഗ്രൂ​പ്പ് ഇ​ന​ത്തി​ൽ ഒ​രു ടീ​മി​നെ​യും പ​ങ്കെ​ടു​പ്പി ക്കാം.എ​രു​മേ​ലി മേ​ഖ​ലാ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ്

9447200569 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ ഒ​ക്ടോ​ബ​ർ 18-നു ​മു​മ്പ് ന​ല്കേ​ണ്ട​താ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നാ​ലെ അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. കട്ടപ്പന മേഖല മത്സരങ്ങളിൽ പങ്കെടുക്കു ന്ന വരുടെ ലിസ്റ്റ് ഒക്ടോബര് 25-നു മുന്പായി 94006 71874 എന്ന വാട്സ്ആപ്പ് നന്പരിലും നല്കേണ്ടതാണ്.

Kerala

ശബരി പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം 2032ഓടെ സാധ്യമാകുമെന്ന്

മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​ങ്ക​​​മാ​​​ലി-​​​എ​​​രു​​​മേ​​​ലി ശ​​​ബ​​​രി​​​പാ​​​ത​​​യി​​​ലൂ​​​ടെ 2032ഓ​​​ടെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് ശ​​​ബ​​​രി​​​പാ​​​ത ആ​​​ക്‌​​​ഷ​​​ന്‍ കൗ​​​ണ്‍സി​​​ല്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​റും മു​​​ന്‍ എം​​​എ​​​ല്‍എ​​​യു​​​മാ‌​​​യ ബാ​​​ബു പോ​​​ള്‍.

അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ല്‍ കാ​​​ല​​​ടി വ​​​രെ​​​യു​​​ള്ള പാ​​​ത​​​യു​​​ടെ​​​യും കാ​​​ല​​​ടി റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന്‍റെ​​​യും പെ​​​രി​​​യാ​​​ര്‍ ന​​​ദി​​​ക്കു കു​​​റു​​​കേ​​​യു​​​ള്ള പാ​​​ല​​​ത്തി​​​ന്‍റെ​​​യും നി​​​ര്‍മാ​​​ണം 2013ല്‍ ​​​പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും തു​​​ട​​​ര്‍പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞ 12 വ​​​ര്‍ഷ​​​മാ​​​യി മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വി​​​ന്‍റെ 50 ശ​​​ത​​​മാ​​​നം തു​​​ക​​​യാ​​​യ 1,900 കോ​​​ടി കി​​​ഫ്ബി മു​​​ഖേ​​​ന കേ​​​ര​​​ളം അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍കു​​​ക​​​യും പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഒ​​​രു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ പ​​​ദ്ധ​​​തി​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കി ഏ​​​റ്റെ​​​ടു​​​ത്ത് റെ​​​യി​​​ല്‍വേ​​​യ്ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് റ​​​വ​​​ന്യു വ​​​കു​​​പ്പ് ഇ​​​തി​​​ന​​​കം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ല്‍ ഈ ​​​ജോ​​​ലി പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കാ​​​ന്‍ ഒ​​​ന്ന​​​ര വ​​​ര്‍ഷ​​​മെ​​​ടു​​​ത്തേ​​​ക്കാം. ഭൂ​​​മി കൈ​​​മാ​​​റു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് റെ​​​യി​​​ല്‍വേ​​​യു​​​ടെ നി​​​ര്‍മാ​​​ണ വി​​​ഭാ​​​ഗം പാ​​​ത സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ പാ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ര്‍മാ​​​ണം ആ​​​രം​​​ഭി​​​ക്കും.

അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​ന​​​കം പാ​​​ത ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യാ​​​നാ​​​കും​​​വി​​​ധം നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍വേ നി​​​ര്‍മാ​​​ണ​​​വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ബാ​​​ബു പോ​​​ള്‍ പ​​​റ​​​ഞ്ഞു.

District News

എ​​രു​​മേ​​ലി​​ക്ക് ഒ​​രു​​മ​​യു​​ടെ ച​​ന്തം നി​​റ​​ച്ച് ച​​ന്ദ​​ന​​ക്കു​​ടം ഘോഷയാത്ര

എ​​രു​​മേ​​ലി: നാ​​ടി​​ന്‍റെ ഒ​​രു​​മ​​യ്ക്ക് ച​​ന്ത​​മേ​​കി​​യ ച​​ന്ദ​​ന​​ക്കു​​ടാ​​ഘോ​​ഷം കാ​​ണാ​​ൻ പേ​​ട്ട​​ക്ക​​വ​​ല​​യി​​ൽ തി​​ങ്ങി​​നി​​റ​​ഞ്ഞ​​ത് ആ​​യി​​ര​​ങ്ങ​​ൾ. മ​​സ്ജി​​ദി​​ൽ​​നി​​ന്ന് പു​​റ​​പ്പെ​​ട്ട് ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തി നാ​​ടു​​ചു​​റ്റി​​യ ച​​ന്ദ​​ന​​ക്കു​​ടാ​​ഘോ​​ഷ റാ​​ലി തി​​രി​​ച്ചു മ​​സ്ജി​​ദി​​ൽ എ​​ത്തി​​യ​​ത് പു​​ല​​രാ​​റാ​​യ​​പ്പോ​​ൾ. ഗ​​ജ​​വീ​​ര​​ന്മാ​​രും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും ചെ​​ണ്ട​​മേ​​ള​​വും ശി​​ങ്കാ​​രി​​മേ​​ള​​വും ജി​​ണ്ട് കാ​​വ​​ടി​​യും നി​​ല​​ക്കാ​​വ​​ടി​​യും ത​​മ്പോ​​ലം പോ​​പ്പ​​ർ ഇ​​വ​​ന്‍റും ഉ​​ൾ​​പ്പെ​​ടെ ക​​ലാ പ്ര​​ക​​ട​​ന​​ങ്ങ​​ൾ നി​​റ​​ഞ്ഞ റാ​​ലി നാ​​ടി​​ന് വ​​ശ്യ​​മാ​​യ കാ​​ഴ്ച​​യാ​​യി.

ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ ആ​​രം​​ഭി​​ച്ച ച​​ന്ദ​​ന​​ക്കു​​ടാ​​ഘോ​​ഷ സ​​മ്മേ​​ള​​നം ദേ​​വ​​സ്വം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ദ്വേ​​ഷ​​മി​​ല്ലാ​​ത്ത എ​​രു​​മേ​​ലി​​യാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഘോ​​ഷ​​യാ​​ത്ര ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്ത അ​​ദ്ദേ​​ഹം എ​​രു​​മേ​​ലി​​യു​​ടെ മ​​ത​​മൈ​​ത്രി ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശം രാ​​ജ്യ​​ത്തി​​ന്‍റെ മ​​തേ​​ത​​ര​​ത്വം കൂ​​ടി​​യാ​​ണെ​​ന്ന് പ​​റ​​ഞ്ഞു.

ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നാ​​സ​​ർ പ​​ന​​ച്ചി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ, ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ​​കു​​മാ​​ർ മീ​​ണ, എ​​സ്പി ഷാ​​ഹു​​ൽ ഹ​​മീ​​ദ്, എ​​ഡി​​എം ജി​​നു പു​​ന്നൂ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ശ ജോ​​യി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഷെ​​മീ​​ർ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​മ്പി​​ളി സ​​ജീ​​വ​​ൻ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി സാ​​ജു വ​​ർ​​ഗീ​​സ്, എ​​രു​​മേ​​ലി അ​​സം​​പ്ഷ​​ൻ ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് പു​​തു​​പ്പ​​റ​​മ്പി​​ൽ, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത്‌ അം​​ഗ​​ങ്ങ​​ൾ, വി​​വി​​ധ സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ, ജ​​മാ​​അ​​ത്ത് ഭാ​​ര​​വാ​​ഹി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

ച​​ന്ദ​​ന​​ക്കു​​ടം ഘോ​​ഷ​​യാ​​ത്ര​​യ്ക്ക് കൊ​​ച്ച​​മ്പ​​ല​​ത്തി​​ന് മു​​ന്നി​​ൽ പേ​​ട്ട​​ക്ക​​വ​​ല​​യി​​ൽ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ​​യും റ​​വ​​ന്യു വ​​കു​​പ്പി​​ന്‍റെ​​യും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കി. വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സം​​ഘ​​ട​​ന​​ക​​ളും പോ​​ലീ​​സ്, ആ​​രോ​​ഗ്യ, എ​​ക്സൈ​​സ് വ​​കു​​പ്പു​​ക​​ളും സ്വീ​​ക​​ര​​ണം ന​​ൽ​​കി. രാ​​ജാ​​പ്പ​​ടി​​യി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി അ​​ധി​​കൃ​​ത​​രും ഡ്രൈ​​വേ​​ഴ്‌​​സ് യൂ​​ണി​​യ​​നും കെ​​എ​​സ്ഇ​​ബി സെ​​ക്‌​​ഷ​​ൻ ഓ​​ഫീ​​സും ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ന് ശേ​​ഷം വ​​ലി​​യ​​മ്പ​​ല​​ത്തി​​ൽ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഘോ​​ഷ​​യാ​​ത്ര​​യെ സ്വീ​​ക​​രി​​ച്ചു

NRI

സ്വാ​മി​മാ​രി​ൽ കൗ​തു​കം നി​റ​ച്ച് നെ​ത​ർ​ല​ൻ​ഡ്സ് ബാലൻ മാ​ക്സ്

എ​രു​മേ​ലി: നെ​ത​ർ​ല​ൻ​ഡ്സി​ൽ നി​ന്ന് എ​ത്തി​യ കു​ഞ്ഞു മാ​ക്സി​ന് എ​രു​മേ​ലി​യി​ൽ പേ​ട്ട തു​ള്ളു​ന്ന തീ​ർ​ഥാട​ക​രെ ക​ണ്ട​പ്പോ​ൾ കൗ​തു​കം. പി​താ​വ് സാം, ​അ​മ്മ സൂ​സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​ണ് മാ​ക്സ്.

വി​വി​ധ വ​ർ​ണ​ങ്ങ​ൾ അ​ണി​ഞ്ഞു നൃ​ത്തം ച​വി​ട്ടു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കൊ​പ്പം അ​ൽ​പ നേ​രം അ​വ​രും കൂ​ടി. തീ​ർ​ഥാ​ട​ക​ർ ആ​ക​ട്ടെ പ്രോ​ത്സാ​ഹ​ന​വും കൊ​ണ്ട് ചു​റ്റും കൂ​ടി​യ​പ്പോ​ൾ ഡ​ച്ച് മ​ണ്ണി​ൽ നി​ന്നു എ​ത്തി​യ അ​വ​രു​ടെ മ​ന​സി​ലും എ​രു​മേ​ലി ഇ​ടം പി​ടി​ച്ചു.

ര​ണ്ട് മ​ത​ത്തി​ന്‍റെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​രേ സ​മ​യം ക​യ​റി ഇ​റ​ങ്ങു​ന്ന എ​രു​മേ​ലി​യി​ലെ കാ​ഴ്ച​യെ​ക്കു​റി​ച്ച് ഇ​റ്റ്സ് ജ​സ്റ്റ് അ​മേ​സിം​ഗ് എ​ന്ന് പ​റ​ഞ്ഞു അ​വ​ർ പേ​ട്ട തു​ള്ള​ലി​ന്‍റെ വ​ർ​ണ കാ​ഴ്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

കേ​ട്ട​റി​ഞ്ഞ എ​രു​മേ​ലി​യു​ടെ ഒ​രു​മ കാ​ണാ​ൻ വി​ദേ​ശി​ക​ളും

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തെ എ​രു​മേ​ലി കാ​ണാ​ൻ ആ​കാം​ക്ഷ​യോ​ടെ എ​ത്തു​ന്ന​വ​രി​ൽ വി​ദേ​ശി​ക​ളും നി​ര​വ​ധി. അ​യ്യ​പ്പ​ഭ​ക്ത​ർ മു​സ്‌​ലിം പ​ള്ളി​യെ വ​ലം വ​യ്ക്കു​ന്ന കാ​ഴ്ച​ക​ൾ നേ​രി​ൽ ക​ണ്ട് കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്.

ശ​ബ​രി​മ​ല സീ​സ​ണി​ൽ കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളി​ൽ മി​ക്ക​വ​രും എ​രു​മേ​ലി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പാ​ക്കേ​ജ് പ്ര​കാ​ര​മാ​ണ് എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളു​മു​ണ്ട്. മ​ത സൗ​ഹാ​ർ​ദം ഗ​വേ​ഷ​ണ പ​ഠ​ന വി​ഷ​യ​മാ​ക്കി എ​ത്തു​ന്ന വി​ദേ​ശ ഗ​വേ​ഷ​ക സം​ഘ​ങ്ങ​ളും എ​രു​മേ​ലി​യെ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്.

എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന നാ​ളു​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കു​ന്ന ദി​വ​സ​ങ്ങ​ളാ​യ ച​ന്ദ​ന​ക്കു​ട ആ​ഘോ​ഷ​ത്തി​ന്‍റെ​യും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘ​ങ്ങ​ളു​ടെ പേ​ട്ട​തു​ള്ള​ലി​ന്‍റെ​യും ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളാ​യ ഒ​ട്ട​ന​വ​ധി പേ​ർ എ​ത്താ​റു​ണ്ട്.

ല​ളി​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ചെ​രു​പ്പ് ഇ​ല്ലാ​തെ വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് കു​ന്നും മ​ല​യും താ​ണ്ടി ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​ർ പോ​കു​ന്ന​തും എ​രു​മേ​ലി​യി​ൽ പേ​ട്ട​തു​ള്ള​ൽ ന​ട​ത്തു​ന്ന​തും വി​ദേ​ശ സം​ഘ​ങ്ങ​ൾ​ക്ക് വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​ക​ളാ​ണ്.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ പ​ണം ക​വ​ർ​ന്നു; വി​ശു​ദ്ധി സേ​നാം​ഗം പി​ടി​യി​ൽ

എ​രു​മേ​ലി : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ അ​ര ല​ക്ഷം രൂ​പ ക​വ​ർ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് ക​ള്ള​കു​റി​ച്ചി സ്വ​ദേ​ശി പെ​രി​യ​സ്വാ​മി (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ ശു​ചീ​ക​ര​ണ വി​ഭാ​ഗ​മാ​യ വി​ശു​ദ്ധി സേ​ന​യി​ലെ അം​ഗ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ന് ​എ​രു​മേ​ലി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വ​ലി​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളു‌​ടെ പ​ണ​മാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന‌​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

 

 

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ ബ​സ് ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രു​മേ​ലി ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ന് അ​ടി​യി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ‌ ക​ണ്ടെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട് പു​തു​ക്കോ​ട്ട സ്വ​ദേ​ശി പ്ര​ശാ​ന്ത് (28) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ലു​ള്ള ചെ​റി​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​സ്ത്മ രോ​ഗം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ശാ​ന്തി​നെ മൂ​ക്കി​ൽ നി​ന്നും വാ​യി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ശാ​ന്ത് ആ​സ്ത്മ രോ​ഗി​യാ​ണെ​ന്നും ഇ​ൻ​ഹെ​യി​ല​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും കു​ടും​ബം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

 

 

Kerala

വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വയോധികയ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്

കോ​ട്ട​യം: എ​രു​മേ​ലി പ​മ്പാ​വാ​ലി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വയോധികയ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. അ​ഴു​ത​മു​നി സ്വ​ദേ​ശി​നി​യാ​യ അ​ന്ന​മ്മ ജോ​സ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു സം​ഭ​വം. പാ​ൽ കു​പ്പി​യു​മാ​യി വീ​ട്ടു​മു​റ്റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ അ​ന്ന​മ്മ​യെ ഓ​ടി​യെ​ത്തി​യ കാ​ട്ടു​പ​ന്നി കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന്ന​മ്മ​യെ ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

Latest News

Corehub Up