x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​ൽ എ​എ​പിക്ക് നേട്ടം


Published: May 30, 2026 02:32 AM IST | Updated: May 30, 2026 02:32 AM IST

ച​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​എ​​​പിക്ക് നേട്ടം. 886 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​എ​​​പി വി​​​ജ​​​യി​​​ച്ചു.

എ​​​ട്ടു കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും 75 മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ലു​​​ക​​​ളി​​​ലെ​​​യും 19 ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​യും 1897 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. 80 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

358 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് ര​​​ണ്ടാ​​​മ​​​തെ​​​ത്തി. സ്വ​​​ത​​​ന്ത്ര​​​ർ 246 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു. അ​​​കാ​​​ലി ദ​​​ൾ-178, ബി​​​ജെ​​​പി-153, ബി​​​എ​​​സ്പി-6 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നി​​​ല.

പ​​​ഞ്ചാ​​​ബ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് രാ​​​ജാ വാ​​​റിം​​​ഗി​​​ന്‍റെ ത​​​ട്ട​​​ക​​​മാ​​​യ ഗി​​​ദ്ദ​​​ർ​​​ബാ​​​ഹ​​​യി​​​ലെ 19 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ​ 17ഉം ​​​എ​​​എ​​​പി നേ​​​ടി. കോ​​​ൺ​​​ഗ്ര​​​സ് ര​​​ണ്ടി​​​ട​​​ത്തു മാ​​​ത്ര​​​മാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ഗ​​​വ​​​ന്ത് മ​​​ന്നി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ധു​​​രി മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ എ​​​എ​​​പി 19 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു. ര​​​ണ്ടി​​​ട​​​ത്ത് സ്വ​​​ത​​​ന്ത്ര​​​ർ വി​​​ജ​​​യി​​​ച്ചു.

Tags : Punjab AAP Local Body Election

Recent News

Corehub Up