x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശ്വാസംകാത്ത് എഎപി; പഞ്ചാബിൽ എഎപി സർക്കാർ വിശ്വാസവോട്ട് ജയിച്ചു


Published: May 3, 2026 01:10 AM IST | Updated: May 3, 2026 01:10 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നി​​​ടെ പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി സ​​​ർ​​​ക്കാ​​​ർ വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടി. പ

​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​എ​​​പി​​​യു​​​ടെ ഏ​​​ഴ് രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​മാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് കൂ​​​റു​​​മാ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ഗ​​​വ​​​ന്ത് മ​​​ൻ വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​നു ഭീ​​​ഷ​​​ണി ത​​​ത്കാ​​​ലം ഒ​​​ഴി​​​വാ​​​യി.

മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ദ്യ​​​പി​​​ച്ചാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന കോ​​​ണ്‍ഗ്ര​​​സ്, അ​​​കാ​​​ലി​​​ദ​​​ൾ, ബി​​​ജെ​​​പി ആ​​​രോ​​​പ​​​ണം വാ​​​ഗ്വാ​​​ദ​​​ത്തി​​​ലേ​​​ക്കും ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ലേ​​​ക്കും വ​​​ഴി​​​തെ​​​ളി​​​ച്ച​​​തി​​​നി​​​ടെ​​​യാ​​​ണ് വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ല​​​ഹ​​​രി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സ്പീ​​​ക്ക​​​ർ നി​​​ര​​​സി​​​ച്ചു. ഇ​​​തോ​​​ടെ കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

മു​​​ന്പ് എ​​​എ​​​പി​​​യു​​​ടെ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴും ഭ​​​ഗ​​​വ​​​ന്ത് മ​​​ൻ മ​​​ദ്യ​​​പി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തു​​​ന്ന​​​താ​​​യി പ​​​രാ​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷം അ​​​ച്ച​​​ട​​​ക്കം പാ​​​ലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ട​​​യ്ക്കു മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.

മ​​​ൻ വി​​​ശ്വാ​​​സ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ൾ സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ റാ​​​ണ ഇ​​​ന്ദ​​​ർ​​​പ്ര​​​താ​​​പ് സിം​​​ഗ് ഒ​​​ഴി​​​കെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​രും സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ണ്‍ഗ്ര​​​സ് വാ​​​ക്ക് ഔ​​​ട്ട് ന​​​ട​​​ത്തി. ബി​​​ജെ​​​പി സ​​​മ്മേ​​​ള​​​നം ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. അ​​​കാ​​​ലി​​​ദ​​​ൾ എം​​​എ​​​ൽ​​​എ​​​മാ​​​രും ഏ​​​ക ബി​​​എ​​​സ്പി അം​​​ഗ​​​വും സ​​​ഭ​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

ജ​​​ന​​​ങ്ങ​​​ൾ നി​​​ര​​​സി​​​ച്ച ബി​​​ജെ​​​പി​​​ക്കാ​​​ർ കൂ​​​റു​​​മാ​​​റ്റം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ആ​​​പ​​​ത്ക​​​ര​​​മാ​​​ണെ​​​ന്ന് വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ധ​​​ന​​​മ​​​ന്ത്രി ഹ​​​ർ​​​പാ​​​ൽ സിം​​​ഗ് ചീ​​​മ പ​​​റ​​​ഞ്ഞു. വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടു​​​ന്ന​​​തി​​​നാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​രു​​​ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​കൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ കിം​​​വ​​​ദ​​​ന്തി​​​ക​​​ളെ​​​യും തെ​​​റ്റാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളെ​​​യും ചെ​​​റു​​​ക്കു​​​ന്ന​​​താ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ എ​​​ല്ലാ എം​​​എ​​​ൽ​​​എ​​​മാ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്ത​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ൻ പ​​​റ​​​ഞ്ഞു. എ​​​എ​​​പി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

117 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​എ​​​പി​​​ക്ക് 94 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ണ്ട്. കോ​​​ണ്‍ഗ്ര​​​സ്- 16, അ​​​കാ​​​ലി​​​ദ​​​ൾ- മൂ​​​ന്ന്, ബി​​​ജെ​​​പി- ര​​​ണ്ട്, ബി​​​എ​​​സ്പി, സ്വ​​​ത​​​ന്ത്ര​​​ൻ- ഒ​​​ന്നു വീ​​​തം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ക​​​ക്ഷി​​​നി​​​ല. ഒ​​​രു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്തെ​​​പ്പോ​​​ലും ജ​​​യി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത ബി​​​ജെ​​​പി​​​ക്ക് പ​​​ഞ്ചാ​​​ബി​​​ൽ ഇ​​​പ്പോ​​​ൾ കൂ​​​റു​​​മാ​​​റി​​​യെ​​​ത്തി​​​യ ഏ​​​ഴ് എം​​​പി​​​മാ​​​രു​​​ണ്ട്.

Tags : AAP trust vote Punjab

Recent News

Corehub Up