x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം സ്ഫോ​ട​നം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്


Published: April 1, 2026 08:05 PM IST | Updated: April 1, 2026 08:05 PM IST

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഛണ്ഡീ​ഗ​ഡി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം സ്ഫോ​ട​നം. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നും സ്കൂ​ട്ട​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ട് പേ​ർ ഐ​ഇ​ഡി ബോം​ബെ​റി​ഞ്ഞ ശേ​ഷം ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Explosion punjab police crime news

Recent News

Corehub Up