x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​കാ​ൽ ത​ഖ്ത് വി​വാ​ദം ക​ത്തു​ന്നു: മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​കാ​ലി​ദ​ളും ബി​ജെ​പി​യും


Published: June 18, 2026 12:14 AM IST | Updated: June 18, 2026 12:14 AM IST

അ​മൃ​ത്‌​സ​ർ: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന് എ​തി​രെ​യു​ള്ള അ​കാ​ൽ ത​ഖ്ത് വി​ധി​ക്ക് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം രൂ​ക്ഷ​മാ​കു​ന്നു. സി​ഖ് മ​ത​വി​ശ്വാ​സി​ക​ളു​ടെ പ​ര​മോ​ന്ന​ത സ​ഭ​യാ​യ അ​കാ​ൽ ത​ഖ്ത് മു​ഖ്യ​മ​ന്ത്രി​യെ 'ഗു​രു ദ്രോ​ഹി', 'ഖ​ൽ​സ പ​ന്തി​ന്‍റെ ശ​ത്രു' എ​ന്നി​ങ്ങ​നെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​യി മാ​റി​യ​ത്.

മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നി​ന് ഭ​ര​ണ​ത്തി​ൽ തു​ട​രാ​ൻ യാ​തൊ​രു​വി​ധ ധാ​ർ​മി​ക അ​വ​കാ​ശ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വെ​ക്ക​ണ​മെ​ന്നും ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​ഖ് ജ​ന​ത​യു​ടെ പ​ര​മോ​ന്ന​ത സ​ഭ​യെ വെ​ല്ലു​വി​ളി​ച്ച മാ​നി​ന്‍റെ ന​ട​പ​ടി ഗു​രു​ത​ര​മാ​യ അ​നാ​ദ​ര​വാ​ണെ​ന്നും, പു​തി​യ നി​യ​മ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം 20 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും ബാ​ദ​ൽ ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​കാ​ലി​ദ​ൾ അ​ടി​യ​ന്ത​ര കോ​ർ ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ബി​ജെ​പി​യും മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രെ ക​ടു​ത്ത നീ​ക്ക​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ഭ​ഗ​വ​ന്ത് മാ​നി​നെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് ജ​ഗ്മോ​ഹ​ൻ രാ​ജു പ​ഞ്ചാ​ബ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത​യ​ച്ചു. മു​ഖ്യ​മ​ന്ത്രി അ​കാ​ൽ ത​ഖ്തി​ൽ നേ​രി​ട്ടെ​ത്തി മാ​പ്പ് പ​റ​യു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തെ സാ​മൂ​ഹി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും ബ​ഹി​ഷ്ക​രി​ക്കാ​ൻ പ​ഞ്ചാ​ബ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കേ​വ​ൽ സിം​ഗ് ധി​ല്ല​ൻ ആ​ഹ്വാ​നം ചെ​യ്തു. സി​ഖ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ഒ​രു വി​വാ​ദ വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​കാ​ൽ ത​ഖ്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്നും കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നു​മു​ള്ള ഭ​ഗ​വ​ന്ത് മാ​ന്‍റെ വാ​ദം ത​ള്ളി​യ അ​കാ​ൽ ത​ഖ്ത്, ര​ണ്ട് പ്ര​മു​ഖ ഫോ​റ​ൻ​സി​ക് ലാ​ബു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ഡി​യോ ഒ​റി​ജി​ന​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ച മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ, വീ​ഡി​യോ​യി​ലു​ള്ള​ത് താ​ന​ല്ലെ​ന്നും സി​ഖ് സ​മൂ​ഹ​ത്തി​ന്‍റെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ചു. മ​ത​വി​ശ്വാ​സ​വും രാ​ഷ്ട്രീ​യ​വും ഒ​രു​പോ​ലെ ഇ​ട​ക​ല​ർ​ന്ന ഈ ​വി​ഷ​യം പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​നെ​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യെ​യും വ​ൻ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Tags : Shiromani Akali Dal Punjab Bhagwant Man Akhali Thakth Latest News

Recent News

Corehub Up